എംഎം മണി 
Kerala

എംഎം മണി സഞ്ചരിച്ച കാർ ഇടിച്ച് കാൽനടയാത്രക്കാരന് പരുക്ക്

ഇന്നലെ രാത്രി 10.40ന് കഴക്കൂട്ടത്തുവെച്ചാണ് അപകടമുണ്ടാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; എംഎം മണി എംഎൽഎ സഞ്ചരിച്ച കാറിടിച്ച് കാൽനട യാത്രക്കാരനായ യുവാവിന് പരുക്ക്. കഴക്കൂട്ടം സ്വദേശി രതീഷ്(38) നാണ് പരുക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. പരുക്കേറ്റ രതീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ രാത്രി 10.40ന് കഴക്കൂട്ടത്തുവെച്ചാണ് അപകടമുണ്ടാകുന്നത്. ഇടുക്കിയിൽ നിന്നു തിരുവനന്തപുരത്തേക്കു വരുകയായിരുന്നു മണി. വെട്ടുറോഡ് ഭാഗത്തു നിന്നു കഴക്കൂട്ടത്തേക്കു വരുന്നതിനിടെ എലിവേറ്റഡ് ഹൈവേ തുടങ്ങുന്ന ഭാഗത്തു നിന്നു യുവാവ് റോഡ് കുറുകെ കടക്കാൻ ശ്രമിച്ചപ്പോൾ കാർ ഇടിച്ചു. ഉടൻ തന്നെ എംഎൽഎ പൊലീസിൽ വിവരം അറിയിച്ചു. 

ആംബുലൻസ് വിളിച്ചുവരുത്തിയ ശേഷം എംഎൽഎയുടെ ഗൺമാൻ പരുക്കേറ്റയാളെ ആശുപത്രിയിലേക്കു കൊണ്ടു പോയി. കാർ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരുക്കേറ്റയാളെ  എം.എം.മണി സന്ദർശിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT