mob lynching 
Kerala

മോഷണം ആരോപിച്ച് മർദ്ദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാളയാറിൽ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്​​ഗഢ് സ്വദേശി രാംനാരായണനാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് ഇയാൾ കുറച്ചാളുകൾ ചേർന്നു മർദ്ദിച്ചതാണെന്നു ആരോപണമുയർന്നു.

മർദ്ദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച വാളയാര്‍ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

രാംനാരായണന്‍റെ മൃതദേഹം നാളെ തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും. അതിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാകു എന്നും പൊലീസ് പറഞ്ഞു.

mob lynching: An interstate worker died after being beaten up by a mob in Walayar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

'ഈ നിയമവും നിങ്ങള്‍ക്ക് പിന്‍വലിക്കേണ്ടി വരും'; കേന്ദ്രത്തിനെതിരെ ഖാര്‍ഗ, 'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പഴയ പദ്ധതി പുനഃസ്ഥാപിക്കും'

“പോറ്റിയേ കേറ്റിയേ“ പാരഡി ഗാനത്തിനെതിരെ കോൺ​ഗ്രസ് ; മുഖ്യമന്ത്രിക്ക് പരാതി

നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വിഡിയോ

ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് എംഡിഎംഎയും കഞ്ചാവുമെത്തിച്ചു; യുവാവ് അറസ്റ്റിൽ

SCROLL FOR NEXT