പ്രതീകാത്മക ചിത്രം 
Kerala

സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചു, ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു; യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്  

ഡ്രൈവറുടെ കാബിനിൽ വെച്ചിരുന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ഓടുന്നതിനിടയിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്നും സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചു. ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ കാബിനിൽ വെച്ചിരുന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ചു തകർന്നു.

പാപ്പിനിശേരി - പഴയങ്ങാടി കെഎസ്ടിപി റോഡ് ജങ്ഷനിലാണ് സംഭവം. അപകടത്തിൽ 32കാരനായ വ്യാപാരി പി പി ഷരീക്കിന് പരിക്കേറ്റു. മൊബൈൽ ഫോണിന്റെ ബാറ്ററി പൂർണ്ണമായും കത്തിക്കരിഞ്ഞു.

കണ്ണൂരിലേക്ക് സാധനങ്ങളെടുക്കാൻ ഗുഡ്‌സ് ഓട്ടോയിൽ പോയതാണ് ഷരീക്ക്. മൊബൈലിൽ നിന്നു പുക ഉയരുന്നതു കണ്ട് ഫോൺ പുറത്തേക്ക് വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയുടെ നിയന്ത്രണം തെറ്റുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ ഷരീക്ക് ചികിത്സയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി