അറസ്റ്റിലായ പ്രതികള്‍ 
Kerala

മൊബൈല്‍ ഫോണ്‍ വാങ്ങി; പണം അക്കൗണ്ടില്‍ ഇട്ടതിന്റെ സ്‌ക്രീന്‍ ഷോട്ട് കാണിച്ചു, കടക്കാരെ പറ്റിച്ചു കടന്നു, അറസ്റ്റ് 

മെബൈല്‍ ഷോപ്പില്‍ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മെബൈല്‍ ഷോപ്പില്‍ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശികളായ ആസാദ് യാസീം, നൗഫല്‍ ടിഎന്‍ എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

എറണാകുളം പെന്റാ മേനകയിലെ ഷോപ്പില്‍ എത്തിയ ഇവര്‍, 60,000 രൂപ വിലവരുന്ന രണ്ട് ആപ്പിള്‍ ഫോണുകള്‍ വാങ്ങി. ബന്ധുവിന്റെ അക്കൗണ്ടില്‍  നിന്നും പണം വരുമെന്ന് അറിയിച്ചു. പിന്നീട് പണം അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് കടക്കാരെ കാണിച്ചു. അതിനുശേഷം പ്രതികള്‍ കടയില്‍ നിന്ന് പോവുകയും ചെയ്തു.പിന്നീട് അക്കൗണ്ട് ചെക്ക് ചെയ്തു നോക്കിയ കടക്കാര്‍ക്ക് പണം അക്കൗണ്ടില്‍ എത്തിയിട്ടില്ല എന്ന് മനസ്സിലായി. 

പ്രതികളെ വിളിച്ചപ്പോള്‍ പലതും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് മെബൈല്‍ ഷോപ്പ് ഉടമ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍  പൊലീസിന് പ്രതികള്‍ തട്ടിപ്പുകാരാണെന്ന് മനസ്സിലാകുകയും പെരുമ്പാവൂരില്‍ നിന്ന് പിടികൂടുകയുമായിരുന്നു. പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പൊലീസ് റിക്കവറി ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT