ഷഹാന 
Kerala

ഷഹാനയുടെത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; പോസറ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കബറടക്കം രാത്രി നടക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹാനയുടെ ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രാസപരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കബറടക്കം രാത്രി നടക്കും.

അതേസമയം  ഷഹാനയുടെ ശരീരത്തില്‍ ചെറിയമുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനമേറ്റിട്ടുള്ളതാണോ മുറിവുകള്‍ എന്നത് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. അതിനിടെ  ഭര്‍ത്താവ് സജ്ജാദ് പൊലീസിനു നല്‍കിയ മൊഴി പുറത്ത്. പണത്തെച്ചൊല്ലി ഷഹാനയുമായി നിരന്തരം തര്‍ക്കിച്ചിരുന്നതായി സജ്ജാദ് പൊലീസിനോട് പറഞ്ഞു.

അഭിനയിച്ച ശേഷം ഷഹാനയ്ക്ക് ലഭിക്കുന്ന പണം ഏതു ബാങ്കില്‍ നിക്ഷേപിക്കണം എന്നതിനെ ചൊല്ലി ദിവസവും തര്‍ക്കമുണ്ടായിരുന്നു. തന്റെ ലഹരി ഉപയോഗത്തില്‍ ഷഹനയ്ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും സജ്ജാദ്‌ െപാലീസിനോട് പറഞ്ഞു. സജ്ജാദും ഷഹനയും താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.

അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ്, സജ്ജാദിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഷഹാനയെ കൊലപ്പെടുത്തിയതാണെന്നാണ് ഷഹനയുടെ മാതാപിതാക്കളുടെ ആരോപണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടില്‍ ഷഹാനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

'നാണമില്ലേ? അവസരം കിട്ടാനാണോ ഈ കാട്ടിക്കൂട്ടല്‍?'; ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമറസ് ലുക്കിന് വിമര്‍ശനം

SCROLL FOR NEXT