molesting women in kochi youths arrested 
Kerala

ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം; കൊച്ചിയില്‍ കൗമാരക്കാര്‍ പിടിയില്‍

കഴിഞ്ഞ ദിവസം ഇവരുടെ അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരും പിടിയിലായത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം നഗരത്തിന്റെ ഇടവഴികളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ ലൈംഗിക അക്രമം നടത്തുന്ന യുവാക്കള്‍ പിടിയില്‍. വടുതല അരൂക്കുറ്റി ഷെഫീക്ക് മന്‍സില്‍ മുഹമ്മദ് അന്‍ഷാദ് (19), പുല്ലേപടി സി.പി ഉമ്മര്‍ റോഡില്‍ മുഹമ്മദ് റാസിക് (18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരും പിടിയിലായത്.

നഗരത്തിലെ ഇടവഴികളിലൂടെ തനിയെ സഞ്ചരിച്ച് വരുന്ന പെണ്‍കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു പ്രതികളുടെ അതിക്രമങ്ങള്‍. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് കടന്നു പിടിച്ച് കടന്നു കളയുന്നതായിരുന്നു ഇവരുടെ രീതി. നാണക്കേടും ഭയവും മൂലം ഇരകളായവര്‍ പരാതി പറയാതെ പോകുന്നതാണ് ഇവര്‍ മുതലെടുക്കുന്നത്. കഴിഞ്ഞ ദിവസം പ്രതികളുടെ അതിക്രമത്തിന് ഇരയായ പെണ്‍കൂട്ടി പരാതി നല്‍കാന്‍ മുതിര്‍ന്നതാണ് പ്രതികളെ കുടുക്കിയത്.

പരാതിക്കാരി നല്‍കിയ സൂചനകള്‍ പ്രകാരം കലൂര്‍ കടവന്ത്ര പാലാരിവട്ടം ഭാഗങ്ങളിലെ 500-ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. എറണാകുളം നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിജിന്‍ ജോസഫിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐമാരായ പ്രമോദ്, അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

Ernakulam North Police have arrested two youths who had been sexually assaulting women and girls on motorcycles in the alleyways of Kochi city.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു, പാളികളില്‍ വ്യത്യാസം'; ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള സ്ഥിരീകരിച്ച് വിഎസ്എസ് സി റിപ്പോര്‍ട്ട്

കണ്ണൂരിന്റെ കുതിപ്പ് തുടരുന്നു; വിജയികളെ അറിയാൻ മണിക്കൂറുകൾ ബാക്കി

'ഗുരുവായൂര്‍ ദേവസ്വത്തിന് വികസനത്തെക്കുറിച്ച് കാഴ്ചപ്പാടില്ല; വൈഷ്‌ണോദേവി ക്ഷേത്രത്തിലെ ഭരണമാണ് മികച്ച മാതൃക'

എന്ത് കഴിച്ചാലും വയറ്റിൽ ​ഗ്യാസ് കയറും, ഭക്ഷണം കഴിക്കുന്ന രീതിയിലുമുണ്ട് കാര്യം

'റഹ്മാനോളം വെറുപ്പുള്ളയാളെ കണ്ടിട്ടില്ല, എമര്‍ജെന്‍സി പ്രൊപ്പഗാണ്ട ചിത്രമെന്ന് പറഞ്ഞു; എന്നെ കാണാന്‍ പോലും കൂട്ടാക്കിയില്ല': കങ്കണ

SCROLL FOR NEXT