മൊണാലിസ കാമുകനൊപ്പം കേരളത്തില്‍  Screen grab
Kerala

'പിതാവില്‍ നിന്ന് രക്ഷിക്കണം'; കാമുകനൊപ്പം കേരളത്തില്‍ അഭയം തേടി മൊണാലിസ

വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ ഭോസ്‌ലെ കേരളത്തിലെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ മോണാലിസ പൊലീസ് സഹായം തേടി തിരുവനന്തപുരത്ത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നാണ് മൊണാലിസയുടെ പരാതി. തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് അഭയം തേടിയത്. വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ ഭോസ്‌ലെ കേരളത്തിലെത്തിയത്.

പ്രയാഗ്‌രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ് ലോകശ്രദ്ധ നേടിയത്. പ്രശസ്തി കാരണം മാലകള്‍ ഒന്നും വിറ്റുപോകാതെയും മൊണാലിസയെക്കാണാന്‍ ആളുകളുടെ ബഹളവുമായപ്പോള്‍ പിതാവ് അവളെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു. പിന്നാലെ സിനിമാ അവസരങ്ങളും മൊണാലിസയെ തേടിയെത്തി.

ദ ഡയറി ഓഫ് മണിപ്പൂര്‍' എന്നതാണ് മൊണാലിസ അഭിനയിക്കുന്ന ആദ്യ സിനിമ. നടന്‍ രാജ്കുമാര്‍ റാവുവിന്റെ സഹോദരന്‍ അമിത് റാവു നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് സനോജ് മിശ്രയാണ്.

Monalisa seeks refuge with Thampanoor police along with her boyfriend to save her from her father

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി; രാത്രി അരമണിക്കൂര്‍ നിയന്ത്രണം

200എംപി കാമറ, 6,600mAh ബാറ്ററി; വിവോ എക്‌സ്300 അള്‍ട്രാ ലോഞ്ച് മെയ് ആറിന്

പ്രദീപ് രം​ഗനാഥന്റെ 'ലവ് ഇൻഷുറൻസ് കമ്പനി' ഒ‌ടിടിയിലേക്ക്; എവിടെ കാണാം

'ഷിയാസിന്റെ പേരില്‍ രണ്ടാമത്തെ പീഡന കേസാണ്, കിതാബ് അനുസരിച്ചു മാത്രമാണോ ജീവിക്കുന്നത്?': ലക്ഷ്മി പ്രിയ

വേനൽച്ചൂട് അതിജീവിക്കാൻ ഐസ് വെള്ളം, പതിവാക്കിയാൽ മൈ​ഗ്രെയ്ൻ

SCROLL FOR NEXT