പ്രതീകാത്മക ചിത്രം 
Kerala

ബാങ്കിൽ അടയ്ക്കാനുള്ള പണം; 6 മാസത്തിനിടെ ബിവറേജസ് ജീവനക്കാരൻ തട്ടിയത് 81 ലക്ഷം, പരാതി

2023ജൂൺ മുതൽ ആറ് മാസം കൊണ്ടാണ് ഇയാൾ ഇത്രയും തുക തട്ടിയതെന്നു പരാതിയിൽ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ബിവറേജസ് ജീവനക്കാരൻ 81 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൂടലിലെ ബിവറേജസിന്റെ ചില്ലറ വിൽപ്പനശാല മാനേജരാണ് പരാതി നൽകിയത്. ശൂരനാട് സ്വദേശിയും എൽ‍ഡി ക്ലാർക്കുമായ അരവിന്ദിനെതിരെയാണ് പരാതി. 

2023ജൂൺ മുതൽ ആറ് മാസം കൊണ്ടാണ് ഇയാൾ ഇത്രയും തുക തട്ടിയതെന്നു പരാതിയിൽ പറയുന്നു. ബാങ്കിൽ അടയ്ക്കാൻ കൊടുത്തുവിട്ട പണത്തിൽ ഒരു ഭാ​ഗമാണ് അപഹരിച്ചത്. 

ആറ് മാസത്തിനു ശേഷമാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇയാൾ ദിവസങ്ങളായി ജോലിക്കെത്തിയിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

115 ദിവസം; പ്രിയദര്‍ശിനി പദ്ധതിയിലൂടെ 15 കോടി സൗജന്യ യാത്രകള്‍; യാത്രാനിരക്കില്‍ 101% വര്‍ധന

ജഡ്ജി വിളിച്ചിട്ടില്ല, കേസുമായി ബന്ധപ്പെട്ട് ആരും സംസാരിച്ചിട്ടില്ല; തുറന്നു പറച്ചില്‍ ഇനി വേറെ വേദി കിട്ടാത്തതിനാല്‍: കാളിരാജ് മഹേഷ് കുമാര്‍

കൊച്ചി മെട്രോയിൽ അപ്രന്റീസ് അവസരം: 70 ഒഴിവുകൾ; പരീക്ഷയോ അഭിമുഖമോ ഇല്ല; നവംബർ 10 വരെ അപേക്ഷിക്കാം

സന്താളുകളുടെ ലുഗുബുരു തീർഥാടനം, സൊഹ്‌റായി, ഒഡിഷയിലെ കുമാർ പൗർണമി...; അറിയാം ഹിന്ദു പാരമ്പര്യത്തിലെ ചന്ദ്രാരാധനയുടെ പ്രാധാന്യം

ഡോ. ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട് രചിച്ച വേദഗണിതം പ്രകാശനം ചെയ്തു