ഫോട്ടോ: ട്വിറ്റർ 
Kerala

സംസ്ഥാനത്ത് മങ്കി പോക്സ്; വിദേശത്ത് നിന്ന് എത്തിയ കൊല്ലം സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചു

രോ​ഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയതായി ആരോ​ഗ്യ മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ് രോ​ഗബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കൊല്ലം ജില്ലയിൽ എത്തിയ ആൾക്കാണ് രോ​ഗം. പുനെയിലെ വൈറോളജി വകുപ്പിനയച്ച സാമ്പിൾ പോസിറ്റിവായെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. നിലവിൽ രോ​ഗി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

രോ​ഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയതായി ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി. രോ​ഗിയുടെ മാതാപിതാക്കൾ, കാർ, ഓട്ടോ ഡ്രൈവർമാർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേർ എന്നിവരാണ് ഏറ്റവും അടുത്ത് സമ്പർക്കം പുലർത്തിയവർ. ഇവരെല്ലാം നിരീക്ഷണത്തിലാണ്. 

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോ​ഗമാണിത്. രോ​ഗിയുമായി അടുത്ത് സമ്പർക്കം പുലർത്തുന്നവർക്കാണ് ഇത് പകരുന്നത്. ഫിസിക്കൽ കോൺടാക്ട്, മാസ്ക് വെയ്ക്കാതെ അടുത്ത പെരുമാറിയാൽ തുടങ്ങിയ രീതികൾ വഴിയാണ് രോ​ഗം പകരുന്നത്. സമ്പർക്കമുണ്ടായാൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണാമെന്നും ആരോ​ഗ്യ മന്ത്രി കൂട്ടിച്ചേർത്തു. 

മൂന്ന് ദിവസം മുൻപാണ് അദ്ദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. അതിനു പിന്നാലെ പനിയും ശരീരത്തിൽ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തെ ആരോ​ഗ്യവിഭാ​ഗം പ്രത്യേക നിരീക്ഷണത്തിലാക്കി. വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലർത്തിയ ഒരാളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT