Monkeys destroy household goods in Kannur 
Kerala

കണ്ണൂരില്‍ കുരങ്ങന്മാരുടെ പരാക്രമം, വീട്ടിലെ സാധനസാമഗ്രികള്‍ നശിപ്പിച്ചു; ഭീതിയില്‍ ഒരു ഗ്രാമം- വിഡിയോ

മോറാഴയില്‍ കുരങ്ങ് ശല്യം കാരണം പൊറുതിമുട്ടി നാട്ടുകാര്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മോറാഴയില്‍ കുരങ്ങ് ശല്യം കാരണം പൊറുതിമുട്ടി നാട്ടുകാര്‍. കാനൂല്‍ ഉടുപ്പ പ്രദേശത്താണ് കുരങ്ങുകള്‍ കൂട്ടമായി എത്തി അക്രമം നടത്തുന്നത്.

കഴിഞ്ഞ ദിവസം ഉടുപ്പ പ്രദേശത്തെ ഒരു പെയിന്റിങ് തൊഴിലാളിയുടെ വീട്ടിനകത്ത് കയറിയ കുരങ്ങന്‍ വീട്ടിലെ ഉപകരണങ്ങളും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും അടക്കം സര്‍വ്വതും നശിപ്പിച്ചു. സമീപത്തെ മറ്റ് വീടുകളിലും സമാനമായ സംഭവം ഉണ്ടായി.

പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ വീട്ടിനകത്ത് ഉള്ളപ്പോഴായിരുന്നു കുരങ്ങന്മാരുടെ പരാക്രമം. അക്രമം നിത്യ സംഭവമായതോടെ വീട്ടിനകത്തും പുറത്തും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ കൃഷി ഉള്‍പ്പടെ നശിപ്പിക്കുന്നതും ഇപ്പോള്‍ പതിവായിരിക്കുകയാണ്. രൂക്ഷമായ കുരങ്ങ് ശല്യത്തില്‍ നിന്ന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Monkeys destroy household goods in Kannur; Village in fear

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ