തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നത് ആസ്വാസകരമാകുന്നുണ്ട്. എന്നാൽ ഒറ്റയടിക്ക് ലോക്ക്ഡൗൺ പിൻവലിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ഡൗൺ നിയന്ത്രണങ്ങളും ചർച്ചയാവും.
കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ വിലയിരുത്തൽ. ലോക്ക്ഡൗൺ പിൻവലിക്കാതെ കൂടുതൽ ഇളവുകൾ കൊണ്ടുവരാനാണ് ആലോചന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കുറഞ്ഞെങ്കിലും ആശങ്ക അകന്നിട്ടില്ല. അതിനാൽ നിയന്ത്രണങ്ങൾ തുടരും.
80 : 20 എന്ന ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യം ക്യാബിനറ്റ് ഇന്ന് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. നിയമവകുപ്പിനോട് വിശദമായ പരിശോധനയ്ക്കാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അപ്പീൽ പോകണമെന്നും വേണ്ടെന്നും അഭിപ്രായം നിലനിൽക്കെ സർക്കാരിന്റെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates