The cover of the book ‘Malayalam Cinema: Hema Committee Paranjathum Sarkar Parayathathum’ 
Kerala

'ലൈംഗിക ആവശ്യം നിരസിച്ചതിന് പ്രമുഖ നടന്‍ നായികയെ ആക്രമിച്ചു, മനഃപൂര്‍വം വീഴ്ത്തി നടിയെ സ്റ്റണ്ട് മാസ്റ്റര്‍ നിരന്തരം ശല്യം ചെയ്തു'; മലയാള സിനിമയിലെ ചൂഷണത്തിന്റെ അറിയാക്കഥകളുമായി പുസ്തകം

പുസ്തകം പുറത്തിറങ്ങുമ്പോള്‍ മലയാള സിനിമാരംഗത്തെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നേക്കും

Author : അനിൽ എസ്
Edited By : Jayakumar

തിരുവനന്തപുരം: മലയാളി സിനിമയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് അന്വേഷിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അറിയപ്പെടാത്ത രഹസ്യങ്ങള്‍ പുറത്തേക്ക്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വസ്തുതകള്‍ വെളിപ്പെടുത്തുന്ന പുസ്തകവുമായി മുന്‍ വിവരാവകാശ കമ്മീഷണര്‍ എ അബ്ദുള്‍ ഹക്കീം. 'മലയാള സിനിമ: ഹേമ കമ്മിറ്റി പറഞ്ഞതും സര്‍ക്കാര്‍ പറയാത്തതും' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന്റെ രചന ഏതാണ്ട് പൂര്‍ത്തികരിച്ചതായി ഹക്കീം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

'ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പ്രമുഖനായ ഒരു നടന്‍ തന്റെ നായികയോട് പലതവണ ലൈംഗിക ആവശ്യം ഉന്നയിച്ചു. എന്നാല്‍ ആ നടി ആവശ്യം നിരസിച്ചപ്പോള്‍ അയാള്‍ അവരെ ശാരീരികമായി ആക്രമിച്ചു. അതിനെത്തുടര്‍ന്ന് നടിക്ക് ദീര്‍ഘകാലം ആയുര്‍വേദ ചികിത്സ തേടേണ്ടി വരികയും ചെയ്തു!' പുസ്തകത്തില്‍ ഹക്കീം വെളിപ്പെടുത്തുന്ന സംഭവങ്ങളിലൊന്നാണിത്.

സിനിമ ചിത്രീകരണത്തിനിടെ, മനഃപൂര്‍വം വീഴ്ത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയിലായ ഒരു നായികയെ സ്റ്റണ്ട് മാസ്റ്റര്‍ നിരന്തരം ശല്യം ചെയ്തതും, ഉച്ചകഴിഞ്ഞ് ഷൂട്ടിങ്ങിന് ഹാജരാകണമെന്ന് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നിര്‍ബന്ധിച്ചതുമെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

മലയാള സിനിമയിലെ ലൈംഗിക ചൂഷണം, 'കാസ്റ്റിംഗ് കൗച്ച്' (അവസരങ്ങള്‍ക്കായി ലൈംഗികമായി വഴങ്ങാന്‍ ആവശ്യപ്പെടുന്നത്), ലിംഗവിവേചനം, കടുത്ത സാമ്പത്തിക ചൂഷണം തുടങ്ങിയ ഞെട്ടിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പുതിയൊരു പുസ്തകം പുറത്തിറങ്ങുമ്പോള്‍, മലയാള സിനിമാരംഗത്തെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നേക്കും.

മലയാള സിനിമാ മേഖലയെ പിടിച്ചുലച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ വിവരാവകാശ നിയമപ്രകാരം ഉത്തരവിട്ടത്, അന്നത്തെ സംസ്ഥാന വിവരാവകാശ കമ്മീഷണറായ എ അബ്ദുള്‍ ഹക്കീം ആയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നിലെ പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്നതിനായി രണ്ട് വര്‍ഷം മുമ്പ് ഒറ്റയാള്‍ പോരാട്ടം നടത്തിയ ഹക്കീം, പുസ്തകത്തിന്റെ രചന ഏതാണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ പുസ്തകം മലയാള സിനിമാരംഗത്ത് പുതിയൊരു വിവാദപരമ്പരയ്ക്ക് തന്നെ വഴിയൊരുക്കിയേക്കാം എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍, മലയാള സിനിമാമേഖലയിലെ അതിജീവിതമാരുടെ അനുഭവങ്ങളും, സിനിമാ രംഗത്തെ പീഡനങ്ങളും സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുസ്തകത്തിലുണ്ട്. കലാകാരന്മാര്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ വെളിപ്പെടുത്തിയ ദുരനുഭവങ്ങള്‍, റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടയാനുള്ള ശ്രമങ്ങള്‍, വിവരാവകാശ കമ്മീഷണറായ ഹക്കീമിന്റെ ഉത്തരവ് രാഷ്ട്രീയ പിന്തുണയോടെ അട്ടിമറിക്കാന്‍ നടത്തിയ ആസൂത്രിത നീക്കങ്ങള്‍, സംസ്ഥാന വിവരാവകാശ കമ്മീഷനെ ദുര്‍ബലപ്പെടുത്താന്‍ തുടര്‍ച്ചയായി നടത്തിയ ശ്രമങ്ങള്‍ എന്നിവയെല്ലാം പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നു.

വിവരാവകാശ കമ്മീഷനില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ താന്‍ നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളെക്കുറിച്ചും പുസ്തകത്തില്‍ ഹക്കീം വെളിപ്പെടുത്തുന്നുണ്ട്. 'റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് തടയുന്ന കാര്യത്തില്‍ ചില ഉദ്യോഗസ്ഥര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് കാണിച്ചത്,' ഹക്കീം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമപരമായി വെളിപ്പെടുത്താവുന്നതും എന്നാല്‍ ഇതുവരെ പുറത്തുവരാത്തതുമായ പല ഭാഗങ്ങളും തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹക്കീം പറഞ്ഞു. വ്യക്തികളുടെ സ്വകാര്യതയ്ക്ക് കോട്ടം തട്ടാത്ത രീതിയിലാണ് അത്തരം വിവരങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ തുടര്‍ച്ചയായി ചൂഷണം ചെയ്യുന്നത്, ശരീരപ്രദര്‍ശനം/നഗ്‌നത, പ്രണയരംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ പരിധി എന്നിവയെക്കുറിച്ചുള്ള അവ്യക്തത, വനിതാ താരങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, കൂടാതെ ലൊക്കേഷനുകളിലെ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ വിഷയങ്ങളും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

'മീ ടൂ' വെളിപ്പെടുത്തലുകള്‍, ജസ്റ്റിസ് ഹേമ, നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ വല്‍സല കുമാരി എന്നിവരുള്‍പ്പെട്ട സമിതിയുടെ ശുപാര്‍ശകള്‍, വിവരാവകാശ കമ്മീഷന്‍, ഡിവിഷന്‍ ബെഞ്ച് എന്നിവരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ മിക്കവാറും എല്ലാ കാര്യങ്ങളും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

മലയാള സിനിമാമേഖലയിലെ ഇരുണ്ട വശങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പരസ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ട ആവശ്യകത പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന് മുന്‍ കേരള ഹൈക്കോടതി ജഡ്ജി കമാല്‍ പാഷയാണ് ആമുഖം എഴുതിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും ഹക്കീമിന്റെ ഉത്തരവിന്റെയും നിയമപരവും സാമൂഹികവുമായ വശങ്ങളെക്കുറിച്ച് കമാല്‍ പാഷ ആമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.

More Mollywood skeletons to tumble out in book on Hema report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി ഡയറിയില്‍ വി ഡി സതീശന്റേയും പേര്; രേഖ പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്

ചിരകിയ തേങ്ങ ഫ്രിഡ്ജിലോ ഫ്രീസറിലോ? ശരിയായി സൂക്ഷിക്കേണ്ട രീതി

'8000 വർഷം ജീവിച്ച ഒരാളുടെ മനസിൽ എന്തൊക്കെ കാണും ?'; നിവിൻ പോളി- റാം ചിത്രം 'യേഴു കടൽ യേഴു മലൈ' ട്രെയ്‌‌ലർ

ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കിയതിനെതിരായ അപ്പീലിൽ കേന്ദ്രത്തിന്റെ കാലതാമസം: എസ്എഫ്ഐ ഡൽഹി ഹൈക്കോടതിയിൽ

സമയമായി... ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ ഒഴിവുകൾ; അപേക്ഷ എങ്ങനെ സമർപ്പിക്കാം?