വൈദ്യുതി കണക്ഷന്‍ ഫീസ് കുത്തനെ കൂട്ടി; മൂന്നിരട്ടി വരെ വര്‍ധന

പുതിയ വൈദ്യുതി കണക്ഷന്‍ ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മീഷന്‍
Electricity connection fees hiked
Electricity connection fees hiked file
Edited By:
Updated on
1 min read

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന്‍ ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മീഷന്‍. പോസ്റ്റ്, അധിക വയര്‍, ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയവ ആവശ്യമുള്ളവര്‍ക്ക് ലാഭകരവും അല്ലാത്തവര്‍ക്ക് നഷ്ടവും ആകുംവിധമാണ് നിരക്ക് വര്‍ധന. പുതുക്കിയ ഫീസ് ഒക്ടോബര്‍ 12 മുതല്‍ നിലവില്‍ വരും.

ഫീസ് പരിഷ്‌കരിച്ചതോടെ ചിലയിനങ്ങളില്‍ മൂന്നിരട്ടി വരെയാണ് വര്‍ധന. ലൈനില്‍നിന്ന് 200 മീറ്ററിനുള്ളില്‍ പോസ്റ്റും മറ്റുസാധനങ്ങളും വേണ്ട കണക്ഷനും വേണ്ടാത്തതിനും ഒരേ നിരക്കാണ്. മുന്‍പ് വെവ്വേറെയായിരുന്നു നിരക്ക് ഈടാക്കിയിരുന്നത്. കിലോവാട്ട് അടിസ്ഥാനത്തില്‍ നിരക്കുകള്‍ ഏകീകരിച്ചതോടെ, ഉപഭോക്താവിന് അപേക്ഷയ്‌ക്കൊപ്പം ഉടന്‍ തന്നെ ഫീസ് അടയ്ക്കാന്‍ സാധിക്കും. നിലവില്‍ കെഎസ്ഇബി ഫീസ് കണക്കാക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നു.

200 മീറ്ററിനപ്പുറം കൂടുതല്‍ ഉപകരണങ്ങളും പോസ്റ്റും വേണ്ടയിടത്ത് നിലവിലെ നിരക്ക് തുടരും. ഇതും രണ്ടുമാസത്തിനകം പരിഷ്‌കരിച്ച് ശുപാര്‍ശ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് കിലോവാട്ടുവരെ സിംഗിള്‍ ഫെയ്സ് ഗാര്‍ഹിക കണക്ഷന് ഇനി രണ്ടായിരം രൂപ നല്‍കണം. ഇതുവരെ അഞ്ചുകിലോവാട്ടുവരെ 1740 രൂപയായിരുന്നു ഫീസ്. രണ്ടിന് മുകളിലും അഞ്ച് കിലോവാട്ടുവരെയുള്ളത് 1740 രൂപയില്‍നിന്ന് 5000 രൂപയാക്കി. ഗാര്‍ഹികേതര കണക്ഷന് ഒരു കിലോവാട്ടുവരെ 2500 രൂപയും രണ്ട് കിലോവാട്ടുവരെ മൂവായിരം രൂപയും നല്‍കണം.

ത്രീഫെയ്സില്‍ അഞ്ചുമുതല്‍ 10 കിലോവാട്ടുവരെ 4220 രൂപയായിരുന്നു. ഇത് അഞ്ചുമുതല്‍ ഏഴുവരെ എണ്ണായിരം രൂപയും ഏഴുമുതല്‍ 10 വരെ 10,000 രൂപയുമായി വര്‍ധിപ്പിച്ചു. ത്രീഫെയ്സില്‍ കിലോവാട്ട് കൂടുന്തോറും ഫീസ് വര്‍ധന തോതും ഉയരുന്ന തരത്തിലാണ് പരിഷ്‌കാരം. എല്‍ടി ത്രീഫെയ്സില്‍ നിലവില്‍ 10 മുതല്‍ 25 കിലോവാട്ടുവരെ 14,420 രൂപയായിരുന്നു. പുതിയ നിരക്കില്‍ 10 മുതല്‍ 30 കിലോവാട്ടുവരെ ഒരു കിലോവാട്ടിന് 1560 രൂപവീതം നല്‍കണം. 25 കിലോവാട്ടിന് 39,000 രൂപ നല്‍കണം. കണക്ടഡ് ലോഡില്‍ മാറ്റംവരുത്താതെ സിംഗിള്‍ ഫെയ്സ് ത്രീ ഫെയ്സ് ആക്കി തരംമാറ്റാന്‍ കിലോവാട്ടിന് 700 രൂപയാണ് ഫീസ് വരിക.

25 മുതല്‍ 50 കിലോവാട്ടുവരെ 21,750 രൂപയായിരുന്നു. ഇനി 30 മുതല്‍ 40 വരെ കിലോവാട്ടിന് 2890 രൂപ വീതമാണ് നിരക്ക്. 50ന് മുകളില്‍ 100 കിലോവാട്ടുവരെ കിലോവാട്ടിന് 5670 രൂപയും. അതായത് 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്ഷന് 21,750 രൂപ നല്‍കിയിരുന്നതിന് ഇനി 2.11 ലക്ഷം രൂപ നല്‍കണം. ഈ വിഭാഗത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ ആവശ്യമെങ്കില്‍ അതിനോ മറ്റ് സാധനങ്ങള്‍ക്കോ പണം ഈടാക്കില്ല.

Electricity connection fees hiked
'ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും'; പ്രചാരണത്തില്‍ എംവിഡിയുടെ വിശദീകരണം
Electricity connection fees hiked
ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
Summary

Electricity connection fees hiked sharply; increase of up to three times

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com