Unnikrishnan Potty, Adoor Prakash 
Kerala

അടൂര്‍ പ്രകാശ് കുരുക്കിലേക്ക്; ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉപഹാരം നല്‍കുന്ന ചിത്രമാണ് പുറത്തുവന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല  സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും ഒരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. പോറ്റിക്ക് ഉപഹാരം നല്‍കുന്ന ചിത്രമാണ് പുറത്തുവന്നത്. ബംഗലൂരുവില്‍ വെച്ചുള്ള ചിത്രമാണിതെന്നാണ് സൂചന.

ഷര്‍ട്ടും പാന്റും ധരിച്ചാണ് അടൂര്‍ പ്രകാശ് ചിത്രത്തിലുള്ളത്. പുതിയ ചിത്രത്തെക്കുറിച്ചോ, ഏതു പരിപാടിയാണ് ഇതെന്നോ അടൂര്‍ പ്രകാശ് ഇതുവരെ വ്യക്തമായിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ താമസക്കാരനാണെന്നും, അയ്യപ്പ ഭക്തന്‍ എന്ന നിലയില്‍ പരിചയമുണ്ടെന്നുമാണ് അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നത്.

സോണിയാഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തില്‍ അടൂര്‍ പ്രകാശ് എംപിയുമുണ്ട്. എന്നാല്‍ പോറ്റി ക്ഷണിച്ചിട്ടാണ് ഒപ്പം ചെന്നതെന്നും, സോണിയയെ കാണാന്‍ താനല്ല അനുമതി വാങ്ങി നല്‍കിയതെന്നുമാണ് അടൂര്‍ പ്രകാശ് പറഞ്ഞിരുന്നത്. ശബരിമലയിലെ സ്‌പോണ്‍സര്‍ എന്ന നിലയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു.

Sabarimala Gold Theft Case: More pictures have emerged showing the close relationship between Unnikrishnan Potty, the main accused in the Sabarimala gold robbery case, and UDF convener Adoor Prakash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയപാര്‍ട്ടി; മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകാര്‍'

'വെറും റീ റിലീസ് അല്ല, വികാരം! 2011 ലെ അതേ വൈബ്'; ഇങ്ങനെയാണേൽ ​'ഗില്ലി'യുടെ റെക്കോർഡുകൾ തകർക്കുമല്ലോ 'മങ്കാത്ത'

വഴിവിട്ട ബന്ധങ്ങളുടെ പേരില്‍ കല്യാണം മുടങ്ങി; പിന്നാലെ 40 ലക്ഷം തട്ടിയെന്ന കേസ്; സ്മൃതി മന്ദനയുടെ മുന്‍ കാമുകനെതിരെ കേസ്

'കിക്കു' കിട്ടാൻ ഓരോ തവണയും അളവു കൂട്ടുന്നു; ലഹരി ഉപയോ​ഗം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ

'45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി വന്നു; പക്ഷേ...'

SCROLL FOR NEXT