രോഹിതിനും സംഘത്തിനും നല്‍കിയതിനേക്കാള്‍ അധികം; സൂര്യയ്ക്കും സംഘത്തിനും കിട്ടും '131 കോടി രൂപ'!

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ
T20 World Cup winners
T20 World Cup winnersx
Updated on
1 min read

മുംബൈ: ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയും മൂന്നാം വട്ടം ലോക ചാംപ്യന്‍മാരായും ചരിത്രമെഴുതിയ ഇന്ത്യന്‍ ടീമിന് കോടികളുടെ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. 131 കോടി രൂപയാണ് ബിസിസിഐ ടീമിന് സമ്മാനമായി നല്‍കുന്നത്.

2024ല്‍ കിരീടം നേടിയ ടീമിനു നല്‍കിയ സമ്മാനത്തുകയേക്കാള്‍ 6 കോടി രൂപയുടെ വര്‍ധനവാണ് ബിസിസിഐ ഇത്തവണ വരുത്തിയത്. 2024ല്‍ കപ്പ് നേടിയ സംഘത്തിനു 125 കോടിയാണ് ബിസിസിഐ സമ്മാനം നല്‍കിയത്.

T20 World Cup winners
'മങ്കൂസ്' ബാറ്റുമായി തരംഗം തീര്‍ത്ത ചരിത്രം! മാത്യു ഹെയ്ഡന്‍ വീണ്ടും ഐപിഎല്ലില്‍

അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന കാലാശപ്പോരാത്തില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിനു തകര്‍ത്താണ് സൂര്യകുമാര്‍ യാദവും സംഘവും തുടരെ രണ്ടാം വട്ടവും കിരീടം ഉയര്‍ത്തിയത്. ടി20 ലോകകപ്പ് മൂന്ന് തവണ നേടുന്ന ആദ്യ ടീമായും ടി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ സംഘമായും ഇന്ത്യ ചരിത്രമെഴുതിയാണ് അഹമ്മദാബാദില്‍ കിരീടം നേടിയത്.

T20 World Cup winners
സഞ്ജുവിനും ബുംറയ്ക്കും സമ്മാനമായി 'പണം' ഇല്ല, 'ട്രോഫി' മാത്രം! എന്തുകൊണ്ട്?
Summary

T20 World Cup winners: BCCI has announced Rs 131 crore for the T20 World Cup-winning side, surpassing the Rs 125 crore awarded in 2024

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com