kollam home 
Kerala

വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അമ്മക്കും കുഞ്ഞിനും ഇടിമിന്നലേറ്റു

പൊള്ളലേറ്റ അഞ്ച് വയസ്സുള്ള കുഞ്ഞിന്റെ നില ഗുരുതമായി തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : SANAL DEV B

കൊല്ലം: നെടുമ്പ ഉഗ്രാംകുന്ന് അജിത് ഭവനില്‍ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകന്‍ ആദിദേവ് (5) എന്നിവര്‍ക്കാണ് ഇടിമിന്നലില്‍ പൊള്ളലേറ്റത്. തിങ്കളാഴ്ച്ച ഉച്ചക്ക് വീട്ടില്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കേയാണ് സംഭവം. കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിമിന്നലില്‍ വീടിന്റെ ചുവരും കിണറും തകര്‍ന്നിട്ടുണ്ട്. സ്വിച്ച് ബോര്‍ഡുകള്‍ പൊട്ടിത്തെറിക്കുകയും ഇലക്ട്രിക് വയറുകള്‍ കത്തിപ്പോവുകയും ചെയ്തു. ശ്രീദേവിയും ആദിദേവും മറ്റ് രണ്ട് മക്കളും ഭര്‍തൃമാതാവുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ മുന്‍വശത്തെ മുറിയില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ശ്രീദേവിയും ആദിദേവും അടുക്കളയിലേക്ക് പോയി. പെട്ടെന്നുണ്ടായ ഇടിമിന്നലില്‍ അടുക്കളയില്‍ വെച്ചാണ് ഇരുവര്‍ക്കും ഇടിമിന്നലേല്‍ക്കുന്നത്.

നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം നെടുമ്പന ടിബി ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. കുഞ്ഞിന്റെ നിലഗുരുതരമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടു പോയി. നെടുമ്പന ഉഗ്രാംകുന്ന് ഭാഗത്ത് മുന്‍പും ഇതേപോലെ ഒരു വീട്ടില്‍ ഇടിമിന്നലേറ്റിരുന്നു എന്ന് പഞ്ചായത്തംഗം നിസാമോള്‍ പറഞ്ഞു.

A mother and her child were struck by lightning while having food at home

ഇന്നും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്രാന്‍സില്‍ കലാപം ആളിപ്പടരുന്നു; നേരിടാന്‍ കര്‍ഫ്യു

രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്ത്; 'പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം വിശ്രമിക്കുന്ന വ്യക്തി; അവധി ആഘോഷിക്കുകയാണോ?'

ഡിജിറ്റല്‍ കൈക്കൂലി; വൈക്കം സിഐ നിര്‍ബന്ധിത അവധിയില്‍; കര്‍ശന നടപടിക്ക് ശുപാര്‍ശ

സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ സമയപരിധി; അറിയാം സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള ദിവസ പരിധി