

പാരീസ്: കലാപവും കൊള്ളയും രൂക്ഷമായതോടെ ഫ്രാന്‍സിലെ പ്രമുഖ നഗരങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. 2400 പേരെ കസ്റ്റഡിയില്‍ എടുത്തു. ആഭ്യന്തരമന്ത്രി രാജി സന്നദ്ധത അറിയിച്ചെങ്കിലും പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ രാജി തള്ളി. രാജ്യവ്യാപകമായി കര്‍ഫ്യൂവും അടിയന്തരാവസ്ഥയും ഏര്‍പ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയെങ്കിലും കാര്യങ്ങള്‍ ഇതിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന.
പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കിടെ നവംബര്‍ 5ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചു. ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരാജയമാണ് കലാപം രൂക്ഷമാക്കിയതെന്ന് പ്രസിഡന്റ് പറഞ്ഞു. കുതിച്ചുയരുന്ന ജീവിതച്ചെലവ്, തകര്‍ച്ച നേരിടുന്ന പൊതുസേവന മേഖല, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സിലെ യുവജനങ്ങള്‍ തെരുവിലിറങ്ങിയത്.
ആഴ്ചകളായി തുടരുന്ന പ്രതിഷേധം കലാപമായതോടെ പാരീസില്‍ മാത്രം നാനൂറോളം വ്യാപാരസ്ഥാപനങ്ങള്‍ അക്രമിക്കപ്പെട്ടു. 60,000 പോലീസുകാരെ തെരുവിലിറക്കിയിട്ടും അക്രമം നിയന്ത്രിക്കാന്‍ ഭരണകൂടത്തിനായില്ല. സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടും പ്രതിഷേധം നിയന്ത്രണാതീതമാകുന്ന സാഹചര്യം ഫ്രഞ്ച് ഭരണകൂടത്തിന് വെല്ലുവിളിയായിരിക്കുകയാണ്.
പാരീസിലെ ലൂവ്ര് ഗാലറി, സയന്‍സസ് പോ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ഇന്ധനവില കുറക്കുന്നതിന് പ്രൊട്രോള്‍, ഡീസല്‍ ലഭ്യത ഉറപ്പാക്കാന്‍ പ്രസിഡന്റ് മക്രോ കുവൈറ്റിലേക്ക് പോയി. കലാപം നിയന്ത്രിക്കാന്‍ കഴിയാത്തതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിവിധ നഗരങ്ങളുടെ മേയര്‍മാര്‍ സര്‍ക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്.
അതേസമയം, പാരീസില്‍ നാളെ നടക്കുന്ന യുവേഫ ഫുട്‌ബോള്‍ ലീഗ് മത്സരത്തിന് മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. ഫ്രാന്‍സിനെ കൂടാതെ ഇറ്റലിയിലെ മിലാനിലും വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പൊതുസേവന മേഖലയുടെ തകര്‍ച്ചക്കെതിരെയാണ് പ്രതിഷേധം. ഇറ്റലിയിലെ ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് റോമിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.
Riots flare up in France; curfew imposed to tackle the situation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates