പ്രതീകാത്മക ചിത്രം 
Kerala

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് തൃശൂര്‍ ചമ്മണ്ണൂരില്‍ മകന്‍ തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് തൃശൂര്‍ ചമ്മണ്ണൂരില്‍ മകന്‍ തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു.75കാരിയായ ചമ്മണ്ണൂര്‍ സ്വദേശിനി ശ്രീമതിയാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള മകന്‍ മനോജ് മാനസികാരോഗ്യത്തിന് ചികിത്സയിലാണ്.

കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മനോജിനെ അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മദ്യത്തിന് പണം ചോദിച്ചപ്പോള്‍ നല്‍കാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് മനോജ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ശ്രീമതി മരിച്ചത്.
മനോജ് മദ്യത്തിന് അടിമയാണെന്നും ദീര്‍ഘകാലമായി മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭരണപരിഷ്‌കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി

വ്യക്തിഗത വിവരങ്ങള്‍ ഇനി നല്‍കേണ്ട, കമ്മീഷന് പരിധി, വായ്പയ്‌ക്കൊപ്പം നിര്‍ബന്ധിക്കരുത്; ഇന്‍ഷുറന്‍സ് മേഖല സുതാര്യമാക്കാന്‍ നീക്കം

ഉറക്കമില്ലായ്മയും അമിത ഉത്സാഹവും; 'ഡോക്ടർ പറഞ്ഞു എനിക്ക് 'മാനിക് ഡിപ്രഷൻ' ആണെന്ന്, ഞാൻ പൊട്ടിച്ചിരിച്ചു'

'സര്‍ക്കാര്‍ മാറിയപ്പോള്‍ എല്ലാം ഒറ്റ മറിച്ചില്‍', മുണ്ടംവേലി ഫ്‌ലാറ്റിന്റെ ശോച്യാവസ്ഥയില്‍ താമസക്കാര്‍ക്ക് അധിക്ഷേപം; വിവാദമായപ്പോള്‍ തിരുത്തുമായി മുന്‍ എംഎല്‍എ കെജെ മാക്‌സി

ക്രിക്കറ്റില്‍ 'ക്വാര്‍ട്ടര്‍' കളിക്കാതെ ഇന്ത്യ സെമിയില്‍!