കെപിസിസി പ്രസിഡന്റ് ആകാന്‍ യോഗ്യന്‍; രാഹുലിനും സോണിയക്കും എന്റെ പ്രവര്‍ത്തനത്തില്‍ മതിപ്പ്: കൊടിക്കുന്നില്‍ സുരേഷ്

കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദളിത് വിഭാഗത്തില്‍പ്പെട്ട നേതാവാണ്
Kodikkunnil Suresh
കൊടിക്കുന്നിൽ സുരേഷ് ഫയൽ
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് ആകാന്‍ താന്‍ യോഗ്യനാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. എല്ലാ വിഭാഗങ്ങളില്‍ നിന്നും തനിക്ക് സ്വീകാര്യതയുണ്ട്. മുമ്പ് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. കേരളത്തിലെ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നത് സാമുദായിക പരിഗണന, സ്വീകാര്യത തുടങ്ങിയവയെല്ലാം പരിഗണിച്ചാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Kodikkunnil Suresh
ജിഎന്‍എ വൈദ്യുതി വാങ്ങല്‍: മന്ത്രിസഭാ യോ​ഗത്തിൽ സണ്ണി ജോസഫ് മിണ്ടിയില്ല; സർക്കാരിന്റെ പിന്മാറ്റം പ്രശാന്തിന്റെ മുന്നറിയിപ്പിൽ

എല്ലാ പരിഗണനകളും നോക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആരെയും മാറ്റി നിര്‍ത്തുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് പാര്‍ട്ടി. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദളിത് വിഭാഗത്തില്‍പ്പെട്ട നേതാവാണ്. അധഃസ്ഥിതി ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടു വരുന്നതിന് പദവികള്‍ നല്‍കിയിട്ടുള്ളത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ക്ഷേത്രപ്രവേശന വിളംബരത്തില്‍ 90-ാം വാര്‍ഷികം പ്രമാണിച്ച് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. കെപിസിസി പ്രസിഡന്റായി ആരു വരുമെന്ന് തനിക്ക് പറയാനാകില്ല. അത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടത്. കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ സമയത്ത് അത് പ്രഖ്യാപിക്കും.

പാര്‍ട്ടി മുമ്പ് ഏല്‍പ്പിച്ച ചുമതലകളെല്ലാം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. പാര്‍ലമെന്റ് അംഗമായി, കേന്ദ്രമന്ത്രിയായി, എഐസിസി സെക്രട്ടറിയായി, നെഹ്‌റു യുവകേന്ദ്ര വൈസ് ചെയര്‍മാനായി, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി സോണിയാഗാന്ധിക്കൊപ്പം 12 വര്‍ഷം പ്രവര്‍ത്തിച്ചു, രാഹുല്‍ഗാന്ധിക്കൊപ്പം ചീഫ് വിപ്പായി പ്രവര്‍ത്തിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള പരാതി തന്നേക്കുറിച്ച് എംപിമാര്‍ക്കോ, നേതാക്കള്‍ക്കോ ഇല്ല. സോണിയക്കും രാഹുലിനും തന്റെ പ്രവര്‍ത്തനത്തില്‍ മതിപ്പാണ് ഉള്ളതെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

Kodikkunnil Suresh
മുതിർന്ന സിപിഎം നേതാവ് കെവി ദേവദാസ് അന്തരിച്ചു
Kodikkunnil Suresh
എലൈറ്റ് ഫുഡ്സ് സ്ഥാപകൻ ടി ആർ രഘുലാൽ അന്തരിച്ചു
Summary

I am qualified to become the KPCC President: Kodikunnil Suresh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER