Mother Elishva Facebook
Kerala

തിരുസ്വരൂപം അനാവരണം ചെയ്തു, മ​ദർ ഏലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക്

മലേഷ്യയിലെ പെനാങ് രൂപത കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് പ്രഖ്യാപനം വായിച്ചു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി മദര്‍ ഏലീശ്വ കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.‌

ശനിയാഴ്ച 4-ന് വല്ലാര്‍പാടം ബസിലിക്കയില്‍ നടക്കുന്ന ദിവ്യബലി മധ്യേ മാര്‍പാപ്പയുടെ പ്രതിനിധിയായെത്തിയ മലേഷ്യയിലെ പെനാങ് രൂപത കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് പ്രഖ്യാപനം വായിച്ചു.

വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ്പ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നൽകി. കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്തു. തുടര്‍ന്ന് മദറിന്റെ തിരുശേഷിപ്പ് അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.

കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി കരുതപ്പെടുന്ന മദർ ഏലീശ്വ 1831ൽ എറണാകുളം ജില്ലയിലെ ഓച്ചംതുരുത്തിലാണ് ജനിച്ചത്. 1913 ൽ ആയിരുന്നു മരണം. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കർമലീത്ത സന്യാസിനി സഭയായ തേഡ് ഓർഡർ ഓഫ് ഡിസ്കാൽസെഡ് കാർമലൈറ്റ്സിന് 1866 ൽ രൂപം നൽകി.

Mother Elishva to the ranks of the blessed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം ആശങ്കയുണ്ടാക്കുന്നത്'; അപലപിച്ച് ഇന്ത്യ

അന്നമൂട്ടാന്‍ പെണ്‍കരുത്ത്, ശബരിമലയില്‍ ദേവസ്വം മെസ് നടത്തിപ്പ് ആദ്യമായി വനിതാസംരംഭകയ്ക്ക്

ടെലികോം മേഖലയിൽ സൗജന്യ തൊഴിൽ നൈപ്യുണ്യ പരിശീലനവുമായ ബി എസ് എൻ എൽ, ഡിസംബർ 29 ന് കോഴ്സ് ആരംഭിക്കും; ഇപ്പോൾ അപേക്ഷിക്കാം

ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ച ഡിവൈഎഫ്‌ഐ നേതാവ്; കണ്ണൂരില്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിക്ക് പരോള്‍

കൂത്തുപറമ്പില്‍ ഒരു വീട്ടിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

SCROLL FOR NEXT