ഗീതാകുമാരിയമ്മ 
Kerala

മകനൊപ്പം ബൈക്കിൽ പോകുന്നതിനിടെ പിൻസീറ്റിലിരുന്ന് കുടനിവർത്തി; അമ്മ റോഡിൽ വീണു മരിച്ചു 

മകനൊപ്പം ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ മഴപെയ്തപ്പോൾ കുട നിവർത്തിയതാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മകനൊപ്പം ബൈക്കിൽ പോകുന്നതിനിടെ പിൻസീറ്റിലിരുന്ന് കുടനിവർത്തിയ അമ്മ റോഡിൽ വീണു മരിച്ചു. പുത്തൂർ-ചീരങ്കാവ് റോഡിൽ  ഇന്നലെ രാവിലെയാണ് അപകടം. കൊട്ടാരക്കര ചെറുപൊയ്ക സ്വദേശി ഗീതാകുമാരിയമ്മ(52)യാണ് മരിച്ചത്. 

പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ് ഗീതാകുമാരിയമ്മ. മകൻ വിഷ്ണുവിനൊപ്പം ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ മഴപെയ്തപ്പോൾ കുട നിവർത്തിയതാണ്. ഈ സമയം എതിർദിശയിൽ വാൻ കടന്നുപോയി. കാറ്റിൽപ്പെട്ട് കുട പിന്നിലേക്ക് ചരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണംതെറ്റി റോഡിൽ വീഴുകയുമായിരുന്നു. 

തലയിടിച്ചുവീണ അമ്മയെ ആ വഴി വന്ന ഒരു കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT