പ്രതീകാത്മക ചിത്രം 
Kerala

അമ്മ നിരപരാധി, 13 കാരനെ പീഡിപ്പിച്ചിട്ടില്ല, കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തല്‍ ; കടയ്ക്കാവൂര്‍ പോക്‌സോ കേസ് വഴിത്തിരിവില്‍

കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും അന്വേഷണസംഘം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മ നിരപരാധിയെന്ന് അന്വേഷണ സംഘം. കടയ്ക്കാവൂരില്‍ അമ്മ 13 കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 

പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും അന്വേഷണസംഘം വ്യക്തമാക്കി. 

പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ കുട്ടിയുടെ അമ്മയെ കഴിഞ്ഞ ഡിസംബര്‍ 28ന് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വ്യക്തിപരമായ വിരോധം തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള പരാതി  നല്‍കിയതാണെന്നാണ് അമ്മയുടെ വാദം. 

മകനെ ഉപയോഗിച്ച് കള്ള പരാതി നല്‍കിയിട്ടില്ലെന്നും, ഒരു കുട്ടിയിലും കാണാന്‍ ആഗ്രഹിക്കാത്ത വൈകൃതങ്ങള്‍ മകനില്‍ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു മുന്‍ ഭര്‍ത്താവിന്റെ വാദം. അമ്മയ്‌ക്കെതിരായ പരാതി വ്യാജമാണെന്ന് യുവതിയുടെ ഇളയ മകന്‍ മൊഴി നല്‍കിയിരുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭിന്നാഭിപ്രായം സ്വാഭാവികം, എസ്‌ഐആറിലെ തീരുമാനങ്ങള്‍ ഏകകണ്ഠം; വാര്‍ത്തയില്‍ വന്നത് ഒരുവശം മാത്രം'

'പ്രതികാരബുദ്ധി ഒക്കെ ചുമന്നു കൊണ്ട് നടക്കാൻ വളരെ ബുദ്ധിമുട്ടാണ്; സംതൃപ്തനാണ് എന്നുള്ളതാണ് എന്റെ സന്തോഷം'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 70 lottery result

അടുക്കളയിലെ സിങ്കിൽ വെള്ളം കെട്ടിനിൽക്കുന്നത് എന്തുകൊണ്ട്? ഒഴിവാക്കാൻ ചില ടിപ്സ്

മെഡൽ ഇല്ലെങ്കിലും ജോലി; സി.ആർ.പി.എഫിൽ കായിക താരങ്ങൾക്ക് അവസരം, 521 ഒഴിവുകൾ