

കേന്ദ്ര റിസർവ് പൊലീസ് ഫോഴ്സ് സ്പോർട്സ് ക്വാട്ടയിൽ നിയമനം നടത്തുന്നു. ആകെ 521 ഒഴിവുകളാണ് ഉള്ളത്. ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 12 മുതൽ സമർപ്പിക്കാം. അവസാന തീയതി നവംബർ 11.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒഴിവുകൾ
അക്വാറ്റിക്സ്- 60
ആർച്ചറി -3
അത്ലറ്റിക്സ്- 101
ബാഡ്മിന്റൺ- 5
ബാസ്കറ്റ്ബോൾ -16
ബോഡി ബിൽഡിങ്- 11
ബോക്സിങ്- 20
ഫുട്ബോൾ- 22
ജിംനാസ്റ്റിക്സ് -12
ഹാൻഡ്ബോൾ -12
ഹോക്കി- 15
ജൂഡോ -16
കബഡി -27
കരാട്ടെ -17
ഷൂട്ടിങ്- 53
തായ്ക്വോണ്ടോ-14
വോളിബോൾ- 20
വാട്ടർ സ്പോർട്സ് -20
വെയ്റ്റ് ലിഫ്റ്റിങ് -19
വുഷു- 20
ഗുസ്തി -26
യോഗ -12
ഹെഡ് കോൺസ്റ്റബിൾ (GD) തസ്തികയിലേക്ക് അപേക്ഷിക്കാൻ 12ാം ക്ലാസ് വിജയം ആവശ്യമാണ്. കോൺസ്റ്റബിൾ (GD) തസ്തികയിലേക്ക് പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ഇതിന് പുറമെ നിർദേശിച്ചിരിക്കുന്ന കായിക നേട്ടങ്ങളും ഉണ്ടായിരിക്കണം.
ഹെഡ് കോൺസ്റ്റബിൾ
അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ, ദേശീയ മത്സരങ്ങളിൽ മെഡൽ നേടിയവർ, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ മികച്ച സ്ഥാനം നേടിയവർ, ജൂനിയർ ദേശീയതല മത്സരങ്ങളിൽ സ്വർണം അല്ലെങ്കിൽ വെള്ളി മെഡൽ നേടിയവർ തുടങ്ങിയവർക്ക് ഹെഡ് കോൺസ്റ്റബിൾ വിഭാഗത്തിൽ അപേക്ഷിക്കാം.
കോൺസ്റ്റബിൾ
കോൺസ്റ്റബിൾ തസ്തികയിലേക്ക് ദേശീയതല മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവർ, സ്കൂൾ ദേശീയ കായിക മത്സരങ്ങളിൽ മെഡൽ നേടിയവർ, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്, യൂത്ത് ഗെയിംസ്, വിന്റർ ഗെയിംസ് എന്നിവയിൽ മെഡൽ നേടിയവർ, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ സർവകലാശാലയെ പ്രതിനിധീകരിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം.
2024 സെപ്റ്റംബർ 30 മുതൽ 2026 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ നേടിയ കായിക നേട്ടങ്ങളാണ് പരിഗണിക്കുക.
അപേക്ഷകരുടെ പ്രായം 18നും 23നും ഇടയിൽ ആയിരിക്കണം.
2003 ഓഗസ്റ്റ് 2നും 2008 ഓഗസ്റ്റ് 1നും ഇടയിൽ ജനിച്ചവർക്കാണ് സാധാരണയായി അപേക്ഷിക്കാനാകുക.
മെറിറ്റോറിയസ് സ്പോർട്സ്പേഴ്സൺ വിഭാഗത്തിൽ പ്രായപരിധിയിൽ ഇളവുണ്ട്.
ഡോക്യുമെന്റ് പരിശോധന, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), സ്പോർട്സ് ട്രയൽ, വിശദമായ മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കായികരംഗത്തെ നേട്ടങ്ങൾക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് പട്ടിക തയ്യാറാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://rect.crpf.gov.in/Upload/Recruitment/Meritorious_Sportspersons_315092026-672.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates