സ്‌കൗട്ട് ആൻഡ് ഗൈഡുകാർക്ക് റെയിൽവേയിൽ അവസരം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ഒക്ടോബർ 06 !

പത്താം ക്ലാസ് വിജയവും സ്‌കൗട്ട് ആൻഡ് ഗൈഡിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 06.
  Railway Scout and Guide quota
South Eastern Railway has invited applications for 10 vacancies under the Scout and Guide quota.
Edited By:
Updated on
2 min read

സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ സ്‌കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിൽ നിയമനം നടത്തുന്നു. അകെ 10 ഒഴിവുകളാണ് ഉള്ളത്. ലെവൽ-2,ലെവൽ-1 വിഭാഗത്തിലാണ് അവസരം. പത്താം ക്ലാസ് വിജയവും സ്‌കൗട്ട് ആൻഡ് ഗൈഡിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 06.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  Railway Scout and Guide quota
കേന്ദ്ര സേനയിൽ 1,871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഡിഗ്രി മതി, വനിതകൾക്കും അവസരം !

തസ്തികകയും ഒഴിവുകൾ.

  • ലെവൽ-2 (ഗ്രൂപ്പ് 'സി'): 02 പോസ്റ്റുകൾ.

  • ലെവൽ-1 (ഗ്രൂപ്പ് 'ഡി'): 08 പോസ്റ്റുകൾ.

വിദ്യാഭ്യാസ യോഗ്യത:

  • ലെവൽ-2: കുറഞ്ഞത് 50% മാർക്കോടെയുള്ള പ്ലസ് ടു (+2) അല്ലെങ്കിൽ പത്താം ക്ലാസ് വിജയവും ITI / NAC യോഗ്യതയും.

  • ലെവൽ-1: പത്താം ക്ലാസ് വിജയം അല്ലെങ്കിൽ ITI അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  Railway Scout and Guide quota
വിഴിഞ്ഞം പോർട്ടിൽ ജോലി! മാനേജർ, എഞ്ചിനീയർ, എക്സിക്യൂട്ടീവ് ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

സ്കൗട്ടിംഗ് യോഗ്യതകൾ

അപേക്ഷകർ ഒരു പ്രസിഡന്റ് സ്കൗട്ട്/ഗൈഡ്/റോവർ/റേഞ്ചർ ആയിരിക്കണം, അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിൽ ഹിമാലയൻ വുഡ് ബാഡ്ജ് (HWB) നേടിയ ആളായിരിക്കണം.

കഴിഞ്ഞ 5 വർഷമായി (തുടർച്ചയായി) സ്കൗട്ട്സ് ഓർഗനൈസേഷനിൽ ഒരു സജീവ അംഗമായി പ്രവർത്തിച്ചിട്ടുള്ള ആളായിരിക്കണം.

ദേശീയ തലത്തിലോ അല്ലെങ്കിൽ ഓൾ ഇന്ത്യ റെയിൽവേസ് തലത്തിലോ നടന്നിട്ടുള്ള കുറഞ്ഞത് രണ്ട് പരിപാടികളിൽ പങ്കെടുത്തിരിക്കണം.

സംസ്ഥാന തലത്തിൽ അല്ലെങ്കിൽ റാലികളിൽ നടന്നിട്ടുള്ള കുറഞ്ഞത് രണ്ട് പരിപാടികളിൽ പങ്കെടുത്തിരിക്കണം.

  Railway Scout and Guide quota
PGIMER: കേന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 243 നഴ്സ് ഒഴിവുകൾ !

പ്രായപരിധി (01.01.2027 അനുസരിച്ച്)

  • ലെവൽ-2: 18 - 30 വയസ്സ്.

  • ലെവൽ-1: 18 - 33 വയസ്സ്.

  • പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും.

പരീക്ഷാ ഫീസ്:

  • ജനറൽ/OBC/EWS വിഭാഗങ്ങൾക്ക്: 500 രൂപ

  • പരീക്ഷ എഴുതുമ്പോൾ 400 രൂപ തിരികെ ലഭിക്കും.

  • SC/ST/ഭിന്നശേഷിക്കാർ/വനിതകൾ/ന്യൂനപക്ഷങ്ങൾ/EBC വിഭാഗങ്ങൾക്ക് 250 രൂപ. പരീക്ഷ എഴുതുമ്പോൾ ഈ തുക പൂർണ്ണമായും തിരികെ ലഭിക്കും

  Railway Scout and Guide quota
ശബരിമലയിൽ ജോലി നേടാം; ITI മുതൽ യോഗ്യത, വിശദമായി അറിയാം !

തെരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്ത് പരീക്ഷയുടെയും രേഖാ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷയ്ക്ക് ആകെ 60 മാർക്കാണ്.

പരീക്ഷയുടെ ദൈർഘ്യം 60 മിനിറ്റായിരിക്കും. സ്കൗട്ട്സ് & ഗൈഡ്സ് ചരിത്രം, നിയമങ്ങൾ, റാലികൾ, ചിഹ്നങ്ങൾ, പൊതുവിജ്ഞാനം തുടങ്ങിയ വിഷയങ്ങളിൽ 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും.

കൂടാതെ 20 മാർക്കിന്റെ എസ്സേ ചോദ്യവും ഉണ്ടായിരിക്കും. തെറ്റായ ഓരോ ഉത്തരത്തിനും 1/3 മാർക്ക് വീതം കുറയ്ക്കും. അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാൻ കുറഞ്ഞത് 40% മാർക്ക് നേടണം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.rrcser.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.rrcser.co.in/pdf/Notification%20for%20Scouts%20&%20Guides%20Quota%202026-27%20SER.pdf

  Railway Scout and Guide quota
സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ, ഡ്രൈവർ തുടങ്ങിയ നിരവധി ഒഴിവുകൾ !
  Railway Scout and Guide quota
12-ാം ക്ലാസ് കഴിഞ്ഞോ? കേന്ദ്ര സർക്കാരിൽ 2,536 ഒഴിവുകൾ; LDC മുതൽ DEO വരെ, ഇപ്പോൾ അപേക്ഷിക്കാം !
  Railway Scout and Guide quota
കേരള റബർ ലിമിറ്റഡിൽ എഞ്ചിനീയർമാർക്ക് അവസരം; ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം, നേരിട്ട് നിയമനം!
Summary

South Eastern Railway has invited applications for 10 vacancies under the Scout and Guide quota in Level-1 and Level-2 posts. Candidates who have passed Class 10 and hold the required Scout and Guide certificates are eligible to apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com