

കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള റബർ ലിമിറ്റഡിൽ (KRL) സ്റ്റേഷൻ എഞ്ചിനീയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ട് തസ്തികകളിലായി 2 ഒഴിവുകളാണുള്ളത്. അപേക്ഷകൾ സെപ്റ്റംബർ 22 വൈകിട്ട് 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്റ്റേഷൻ (ഇലക്ട്രിക്കൽ) – 1 ഒഴിവ്
യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ
പരിചയം: ബി.ടെക് യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം. ഡിപ്ലോമക്കാർക്ക് 10 വർഷത്തെ പരിചയം വേണം.
110 കെ.വി വരെ ഇലക്ട്രിക്കൽ സബ്സ്റ്റേഷനുകളുടെ ഓപ്പറേഷൻ/മെയിന്റനൻസിൽ സൂപ്പർവൈസറി പരിചയം ആവശ്യമാണ്.
132 കെ.വി വരെയുള്ള ഇലക്ട്രിക്കൽ സിസ്റ്റങ്ങളുടെ erection, construction, testing, commissioning മേഖലകളിലെ പരിചയം വേണം.
പ്രായപരിധി: 40 വയസ്
ശമ്പളം: പ്രതിമാസം 60,000 രൂപ
യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബാച്ചിലർ ഡിഗ്രി
പരിചയം: കുറഞ്ഞത് 3 വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പ്രവൃത്തിപരിചയം. ഇതിൽ കുറഞ്ഞത് ഒരു വർഷം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിലെ (KSERC) പെറ്റീഷനുകൾ കൈകാര്യം ചെയ്ത പരിചയം വേണം.
Electricity Act 2003, KSERC Regulations, CEA Regulations എന്നിവയിൽ അറിവ് ആവശ്യമാണ്.
132 കെ.വി വരെയുള്ള ഇലക്ട്രിക്കൽ സിസ്റ്റങ്ങളുടെ erection, construction, testing, commissioning മേഖലകളിലെ പരിചയം അഭികാമ്യം.
പ്രായപരിധി: 35 വയസ്
ശമ്പളം: പ്രതിമാസം 40,000 രൂപ
രണ്ട് തസ്തികകളിലേക്കുമുള്ള നിയമനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ്.
എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്. ഷോർട്ട്‌ലിസ്റ്റിങ് മാനദണ്ഡങ്ങളും അന്തിമ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും തീരുമാനിക്കാനുള്ള അധികാരം KRL/CMD-ക്കാണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cmd.kerala.gov.in/wp-content/uploads/2026/09/08-09-2026-Notification_KRL.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates