

സതേൺ റെയിൽവേയിൽ അപ്രന്റീസ് ഷിപ്പിന് അവസരം. വിവിധ തസ്തികകളിൽ ആയി 4471 ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ മാത്രം 777 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട മേഖലയിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ചില തസ്തികകൾക്ക് പത്താം ക്ലാസ് യോഗ്യത മതിയാകും. ദക്ഷിണ റെയിൽവേയുടെ പരിധിയിൽ വരുന്നവർക്ക് മാത്രമാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 27.
പത്താം ക്ലാസ് : 85 ഒഴിവുകൾ
ഐടിഐ വിഭാഗം: 1,156 ഒഴിവുകൾ
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല
ഐടിഐ വിഭാഗം: 549 ഒഴിവുകൾ
പത്താം ക്ലാസ്: 38 ഒഴിവുകൾ
ഐടിഐ വിഭാഗം: 739 ഒഴിവുകൾ
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല
എക്സ്-ഐടിഐ വിഭാഗം: 479 ഒഴിവുകൾ
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല
ഐടിഐ വിഭാഗം: 162 ഒഴിവുകൾ
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല
ഐടിഐ വിഭാഗം: 168 ഒഴിവുകൾ
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല
ഐടിഐ വിഭാഗം: 239 ഒഴിവുകൾ
പത്താം ക്ലാസ്: 20 ഒഴിവുകൾ
ഐടിഐ വിഭാഗം: 139 ഒഴിവുകൾ
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല
ഐടിഐ വിഭാഗം: 114 ഒഴിവുകൾ
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല
ഐടിഐ വിഭാഗം: 113 ഒഴിവുകൾ
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല
ഐടിഐ വിഭാഗം: 116 ഒഴിവുകൾ
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല
ഐടിഐ വിഭാഗം: 65 ഒഴിവുകൾ
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല
ഐടിഐ വിഭാഗം: 35 ഒഴിവുകൾ
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല
ഐടിഐ വിഭാഗം: 59 ഒഴിവുകൾ
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല
ഐടിഐ വിഭാഗം: 35 ഒഴിവുകൾ
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല
ഐടിഐ വിഭാഗം: 62 ഒഴിവുകൾ
ഫ്രഷർ വിഭാഗം: ഒഴിവുകൾ ഇല്ല
ഐടിഐ വിഭാഗം: 30 ഒഴിവുകൾ
ഫ്രഷർ വിഭാഗം: 20 ഒഴിവുകൾ (റേഡിയോളജി: 3, പാത്തോളജി: 8, കാർഡിയോളജി: 9)
എക്സ്-ഐടിഐ വിഭാഗം: ഒഴിവുകൾ ഇല്ല
ഫ്രഷർ വിഭാഗം: ഒഴിവുകൾ ഇല്ല
എക്സ്-ഐടിഐ വിഭാഗം: 35 ഒഴിവുകൾ
ഫ്രഷർ വിഭാഗം: ഒഴിവുകൾ ഇല്ല
ഐടിഐ വിഭാഗം: 20 ഒഴിവുകൾ (Information & Communication Technology System Maintenance)
ഫ്രഷർ വിഭാഗം: ഒഴിവുകൾ ഇല്ല
ഐടിഐ വിഭാഗം: 20 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
ഫ്രഷർ (Fitter, Painter, Welder): 50% മാർക്കോടെ പത്താം ക്ലാസ് ജയം.
ഫ്രഷർ (MLT - Radiology, Pathology, Cardiology): ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ 50% മാർക്കോടെ പ്ലസ് ടു (12th) ജയം.
എക്സ്-ഐടിഐ (Ex-ITI): 50% മാർക്കോടെ പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റും (NCVT/SCVT) ഉണ്ടായിരിക്കണം.
അപേക്ഷകർക്ക് കുറഞ്ഞത് 15 വയസ്സ് തികഞ്ഞിരിക്കണം.
ഫ്രഷേഴ്‌സ് (Freshers) വിഭാഗത്തിന് പരമാവധി 22 വയസ്സും, എക്സ്-ഐടിഐ (Ex-ITI) / എംഎൽടി (MLT) വിഭാഗങ്ങൾക്ക് പരമാവധി 24 വയസ്സും ആയിരിക്കണം.
ഒബിസി (OBC) ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും, എസ്‌സി/എസ്‌ടി (SC/ST) ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, ഭിന്നശേഷിക്കാർക്ക് (PwBD) 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
സ്റ്റൈപ്പൻഡ് വിവരങ്ങൾ
ഫ്രഷേഴ്‌സ് (പത്താം ക്ലാസ് ): പ്രതിമാസം 8,200 രൂപ
ഫ്രഷേഴ്‌സ് (പ്ലസ് ടു ): പ്രതിമാസം 9,600 രൂപ
ഐടിഐ (Ex-ITI) : പ്രതിമാസം 9,600 രൂപ
രണ്ടാം വർഷ പരിശീലനത്തിൽ സ്റ്റൈപ്പൻഡ് തുകയിൽ 10 ശതമാനവും, മൂന്നാം വർഷത്തിൽ 15 ശതമാനവും വർദ്ധനവ് ഉണ്ടായിരിക്കും.
തെരഞ്ഞെടുപ്പ് രീതി
യാതൊരുവിധ പരീക്ഷകളും ഉണ്ടായിരിക്കില്ല. യോഗ്യതാ പരീക്ഷകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തെരഞ്ഞെടുപ്പ്.
ഫ്രഷർ വിഭാഗത്തിന് പത്താം ക്ലാസിലെ മാർക്കും, എക്സ്-ഐടിഐ വിഭാഗത്തിന് പത്താം ക്ലാസിലെയും ഐടിഐയിലെയും മാർക്കുകൾ തുല്യമായി പരിഗണിച്ചും, എംഎൽടി വിഭാഗത്തിന് പ്ലസ് ടു മാർക്കും കണക്കാക്കിയാണ് മെറിറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.
വിജ്ഞാപനം: https://sronline.etrpindia.com/rrcchennaiapprentice26/pdf
അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്: https://sronline.etrpindia.com/rrcchennaiapprentice26/applicationIndex
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates