

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ് (DGQA) ടെക്നിഷ്യൻ തസ്തികകളിൽ നേരിട്ട് നിയമനം നടത്തുന്നു. ടെക്നിഷ്യൻ (സ്കിൽഡ്), ടെക്നിഷ്യൻ (സെമി സ്കിൽഡ്) വിഭാഗങ്ങളിലായി ആകെ 14 ഒഴിവുകളാണുള്ളത്. ഐടിഐ പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28.
ഒഴിവുകൾ- 7
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ സർട്ടിഫിക്കറ്റും
പ്രവൃത്തിപരിചയം: ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
ഒഴിവുകൾ- 7
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ സർട്ടിഫിക്കറ്റും
പ്രവൃത്തിപരിചയം: ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പ്രവൃത്തിപരിചയം ആവശ്യമില്ല.
അപേക്ഷകരുടെ പ്രായം 18നും 27നും ഇടയിൽ ആയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള പ്രായപരിധി ഇളവ് ലഭിക്കും.
ടെക്നിഷ്യൻ (സെമി സ്കിൽഡ്) തസ്തികയ്ക്ക് ലെവൽ-1 പേ മാട്രിക്സ് പ്രകാരം 18,000–56,900 രൂപയും ടെക്നിഷ്യൻ (സ്കിൽഡ്) തസ്തികയ്ക്ക് ലെവൽ-2 പ്രകാരം 19,900–63,200 രൂപയുമാണ് ശമ്പള സ്കെയിൽ.
അപേക്ഷകൾ പരിശോധധിച്ച ശേഷം ഉദ്യോഗാർഥികളെ എഴുത്തുപരീക്ഷയ്ക്ക് ക്ഷണിക്കും. അതിന് ശേഷം ട്രേഡ് ടെസ്റ്റും ഉണ്ടായിരിക്കും. എന്നാൽ അഭിമുഖം ഉണ്ടായിരിക്കില്ല. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനാകില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് മുഖേന സെക്കന്തരാബാദിലെ DGQA ഓഫീസിലേക്ക് അയയ്ക്കണം.
അപേക്ഷ അയയ്ക്കേണ്ട വിലാസം:
Controllerate of Quality Assurance (Systems)
DGQA Technical Complex
Manovikas Nagar P.O.
Secunderabad – 500009
Telangana, India.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates