വരുന്നു... റെയിൽവേയിൽ പാരാമെഡിക്കൽ ജോലി, 560 ഒഴിവുകൾ; നഴ്സ്, ലാബ് അസിസ്റ്റന്റ് തസ്തികകൾ !

ഒഴിവുകളുടെ എണ്ണം വർധിച്ചേക്കാം. അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം.
 Indian Railway Jobs
The Railway Recruitment Board (RRB) has released a short notification for recruitment to various paramedical posts in Indian Railways.ai image
Edited By:
Updated on
2 min read

ഇന്ത്യൻ റെയിൽവേയിൽ പാരാമെഡിക്കൽ കാറ്റഗറിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അകെ 560 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച ലഘു വിജ്ഞാപനം ആർ.ആർ. ബി പുറത്തിറക്കി. ഒഴിവുകളുടെ എണ്ണം വർധിച്ചേക്കാം. അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം. അപേക്ഷകൾ 15 സെപ്റ്റംബർ മുതൽ 14 ഒക്ടോബർ വരെ സമർപ്പിക്കാം.

 Indian Railway Jobs
ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം !

പ്രധാന തസ്തികകൾ

നേഴ്സിങ് സൂപ്രണ്ട്, ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ്, റേഡിയോഗ്രാഫർ/എക്സ്-റേ ടെക്നീഷ്യൻ, ഇ.സി.ജി ടെക്നീഷ്യൻ, ഒപ്റ്റോമെട്രിസ്റ്റ് തുടങ്ങിയ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട തസ്തികകളാണ് ഒഴിവുകൾ പ്രതീക്ഷിക്കുന്നത്.

ശമ്പള സ്കെയിൽ

ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളമാകും നിയമനം ലഭിക്കുന്നവർക്ക് ലഭിക്കുക. പേ ലെവൽ 3 മുതൽ പേ ലെവൽ 7 വരെയുള്ള (Pay Level 3 to Pay Level 7) ശമ്പള ഘടനയാണ് തസ്തികകൾക്ക് നൽകിയിരിക്കുന്നത്.

 Indian Railway Jobs
ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !

വിവിധ പാരാമെഡിക്കൽ തസ്തികകളിലായി 560 താൽക്കാലിക ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകളുടെ എണ്ണം അന്തിമ വിജ്ഞാപനത്തിൽ മാറ്റത്തിന് വിധേയമായേക്കാം. വിശദമായ യോഗ്യത, തസ്തിക തിരിച്ചുള്ള ഒഴിവുകൾ, പ്രായപരിധി, മെഡിക്കൽ നിലവാരം, ശമ്പളം, അപേക്ഷാ തീയതി തുടങ്ങിയ വിവരങ്ങൾ ഉടൻ റെയിൽവേ പുറത്തിറക്കും.

 Indian Railway Jobs
എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!

പ്രത്യേകം ശ്രദ്ധിക്കുക

ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്ന സമയത്ത് ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രാഥമിക വിവരങ്ങൾ ആധാർ (Aadhar) ഉപയോഗിച്ച് പരിശോധിക്കണം.

ആധാർ വെരിഫിക്കേഷൻ വിജയകരമാക്കാൻ ആധാർ കാർഡിലെ പേരും ജനനത്തീയതിയും പത്താം ക്ലാസ് സർട്ടിഫിക്കറ്റിലെ വിവരങ്ങളുമായി കൃത്യമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.

റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും, യോഗ്യതാ മാനദണ്ഡങ്ങളും, നടപടിക്രമങ്ങളും റെയിൽവേ ബോർഡിന്റെ പൊതു വെബ്സൈറ്റായ Indian Railways Official Site ൽ പ്രസിദ്ധീകരിക്കുന്ന വിശദമായ CEN No. 05/2026 വിജ്ഞാപനത്തിന് വിധേയമായിരിക്കും

 Indian Railway Jobs
10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !
The Railway Recruitment Board
The Railway Recruitment Board (RRB) has released a short notification for recruitment to various paramedical posts in Indian Railways.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://rrb.indianrailways.gov.in/

 Indian Railway Jobs
2615 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ആർമി ഓർഡിനൻസ് കോർപ്സ് വിജ്ഞാപനമിറക്കി !
 Indian Railway Jobs
PMBI: 178 ഒഴിവുകൾ, ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോയിൽ അവസരം !
 Indian Railway Jobs
സമഗ്ര ശിക്ഷാ കേരളയിൽ അവസരം; എഞ്ചിനീയർ,അക്കൗണ്ടൻ്റ്, ഡ്രൈവർ ഒഴിവുകൾ, എല്ലാ ജില്ലകളിലും നിയമനം!
Summary

The Railway Recruitment Board (RRB) has released a short notification for recruitment to various paramedical posts in Indian Railways. A total of 560 vacancies have been reported, with the number likely to increase. Online applications can be submitted from September 15 to October 14, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com