

പത്താം ക്ലാസ് കഴിഞ്ഞവർക്ക് കേരള ടൂറിസം വകുപ്പിൽ ജോലി നേടാൻ അവസരം. സംസ്ഥാനത്തുടനീളം 162 ഗ്രീൻ മാർഷൽ ഒഴിവുകളിലേക്ക് സിഎംഡി അപേക്ഷ ക്ഷണിച്ചു. ഗ്രീൻ മാർഷൽ (Green Marshal) എന്നത് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹൃദപരവും വൃത്തിയുള്ളതുമായി നിലനിർത്താൻ രൂപീകരിച്ചിട്ടുള്ള പ്രത്യേക സുരക്ഷാ/മേൽനോട്ട തസ്തികയാണ്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 11
തസ്തികയുടെ പേര്: ഗ്രീൻ മാർഷൽ (Green Marshal)
ആകെ ഒഴിവുകൾ: 162 സീറ്റുകൾ (കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയമനം ലഭിക്കും).
വേതനം: പ്രതിദിനം 810 രൂപ (ദിവസക്കൂലി അടിസ്ഥാനത്തിൽ).
നിയമന കാലാവധി: ഒരു വർഷം
വിദ്യാഭ്യാസം: SSLC പാസായിരിക്കണം.
പ്രായം: 01.09.2026 അടിസ്ഥാനമാക്കി കുറഞ്ഞത് 20 വയസ്സും പരമാവധി 45 വയസ്സും ആയിരിക്കണം.
ശാരീരിക യോഗ്യത: ഗ്രീൻ മാർഷൽ ജോലികൾ ചെയ്യുന്നതിനുള്ള പൂർണ്ണമായ ശാരീരികക്ഷമത ഉണ്ടായിരിക്കണം.
തിരുവനന്തപുരം (19 ഒഴിവുകൾ)
തിരുവനന്തപുരം സിറ്റി, കോവളം, പൊന്മുടി, വർക്കല, പൂവാർ, ചൗവര, വെള്ളായണി, ശാസ്താംപാറ (കാട്ടാക്കട), കാടുകാണിപ്പാറ (കല്ലറ), അരുവിപ്പുറം (കല്ലറ), വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, കാപ്പിൽ, നെയ്യാർ ഡാം, ശംഖുമുഖം ബീച്ച്, അരുവിക്കര, മടവൂർപ്പാറ.
കൊല്ലം (14 ഒഴിവുകൾ):
കൊല്ലം, തെന്മല, പരവൂർ, പരവൂർ തെക്കുംഭാഗം, കൊല്ലം ബീച്ച്, മുണ്ടയ്ക്കൽ ബീച്ച്, ആലുമൂട് കടവ്, മൺറോ തുരുത്ത്, തങ്കശ്ശേരി, ജടായുപ്പാറ, താന്നി ബീച്ച്, അഷ്ടമുടി, ചവറ തെക്കുംഭാഗം.
പത്തനംതിട്ട (3 ഒഴിവുകൾ):
ആറന്മുള, പെരുന്തേനരുവി, ഗവി.
ആലപ്പുഴ (6 ഒഴിവുകൾ):
ആലപ്പുഴ, കുട്ടനാട്, ആലപ്പുഴ കായലുകൾ, കാക്കത്തുരുത്ത്, പാതിരാമണൽ.
കോട്ടയം (8 ഒഴിവുകൾ):
കുമാരകം, എരുമേലി, വൈക്കം, ഇല്ലിക്കൽ കല്ല്, അരുവിക്കുഴി, ഈലവീഴാപ്പൂഞ്ചിറ, കോടിമത, തേക്കടി, മൂന്നാർ.
ഇടുക്കി (14 ഒഴിവുകൾ):
വാഗമൺ, കൂമൻപാറ, പരുന്തുംപാറ, തൊമ്മൻകുത്ത്, പാഞ്ചാലിമേട്, ആമപ്പാറ രാമക്കൽമേട്, മാട്ടുപ്പെട്ടി, രാമക്കൽമേട്, ഇരവികുളം, ചിന്നക്കനാൽ, ലക്ഷ്മി.
എറണാകുളം (21 ഒഴിവുകൾ):
കൊച്ചി സിറ്റി, കാലടി, ആലുവ, മരട്, ചെറായി ബീച്ച്, കാഞ്ഞൂർ, മലയാറ്റൂർ, കടമ്പ്രയാർ, കടമ്പ്രയാർ എക്കോ ടൂറിസം വില്ലേജ്, കുഴിപ്പിള്ളി-ചെറായി മുനമ്പം ബീച്ചുകൾ, ആലുവ മണപ്പുറം, അരീക്കൽ വെള്ളച്ചാട്ടം, ഇരിങ്ങോൾ കാവ്, ഭൂതത്താൻകെട്ട്, കുമ്പളങ്ങി, ഏഴാറ്റുമുഖം പ്രകൃതിഗ്രാമം, ഫോർട്ട് കൊച്ചി, കടമക്കുടി, ഫോർട്ട് കൊച്ചി മട്ടാഞ്ചേരി മേഖല, മുസിരിസ് പൈതൃക ടൂറിസം മേഖല.
തൃശ്ശൂർ (18 ഒഴിവുകൾ):
ഗുരുവായൂർ, അതിരപ്പിള്ളി, ചാലക്കുടി അതിരപ്പിള്ളി സെക്ടർ, ചാവക്കാട്, മലക്കപ്പാറ ഹിൽ, ചെപ്പാറ, കലശമല, വിലങ്ങൻകുന്ന്, അഴീക്കോട് മുനയ്ക്കൽ ബീച്ച്, സ്നേഹതീരം ബീച്ച്, നാട്ടിക ബീച്ച്, തുമ്പൂർമുഴി ഡാം, പൂമല ഡാം, വാടാനപ്പള്ളി ബീച്ച്, മണലംകുന്ന് ബീച്ച്, പെരിയാമ്പലം ബീച്ച്, പീച്ചി ഡാം, വാഴാനി ഡാം.
പാലക്കാട് (7 ഒഴിവുകൾ):
പറമ്പിക്കുളം, നെല്ലിയാമ്പതി, മലമ്പുഴ, സൈലന്റ് വാലി, പാലക്കാട് കോട്ട മൈതാനം, കാഞ്ഞിരപ്പുഴ ഡാം, പോത്തുണ്ടി ഡാം.
മലപ്പുറം (9 ഒഴിവുകൾ):
നിലമ്പൂർ, കോട്ടക്കുന്ന്, കോഡികുത്തിമല, അഡ്യൻപാറ, പടിഞ്ഞാറേക്കര, ഒട്ടുംപുറം, കരുവാരകുണ്ട്, പൊന്നാനി, തിരുനാവായ.
കോഴിക്കോട് (9 ഒഴിവുകൾ):
കോഴിക്കോട് സിറ്റി, കാപ്പാട്, കടലുണ്ടി നഗരം, പെരുവണ്ണാമൂഴി, കക്കയം, തുഷാരഗിരി, ഇരിങ്ങൽ-കോട്ടയ്ക്കൽ, ഇരിങ്ങൽ-സർഗാലയ ക്രാഫ്റ്റ് വില്ലേജ്, ബേപ്പൂർ.
വയനാട് (16 ഒഴിവുകൾ)
വയനാട്, കുറുവ ദ്വീപ് (മാനന്തവാടി), എടയ്ക്കൽ ഗുഹ (അമ്പലവയൽ), പൂക്കോട് തടാകം (വൈത്തിരി), കാന്തൻപാറ വെള്ളച്ചാട്ടം (റിപ്പൺ), പഴശ്ശിരാജ പാർക്ക് (മാനന്തവാടി), അമ്പലവയൽ വയനാട് ഹെറിറ്റേജ് മ്യൂസിയം, പഴശ്ശി സ്മാരകം (മാവിലാംതോട്), മാനന്തവാടി, തിരുനെല്ലി, സുൽത്താൻ ബത്തേരി, കാർലാട് തടാകം, ചീങ്ങേരിമല, ആറാട്ടുപാറ, ഫാന്റം റോക്ക്.
കണ്ണൂർ (13 ഒഴിവുകൾ):
മുഴപ്പിലങ്ങാട്, മീൻകുന്ന്/പയ്യാമ്പലം, പറശ്ശിനിക്കടവ്, പാലക്കയംതട്ട്, പൈതൽമല, ചൂറ്റാട് ബീച്ച്, തലശ്ശേരി, ധർമ്മടം, ചെമ്പല്ലിക്കുണ്ട്, വേളിക്കീൽ, കൊട്ടിയൂർ, മട്ടന്നൂർ, കണ്ണൂർ സിറ്റി.
കാസർഗോഡ് (5 ഒഴിവുകൾ):
ബേക്കൽ, വലിയപറമ്പ്, റാണിപുരം, അഴീത്തല, കോട്ടപ്പുറം.
തെരഞ്ഞെടുപ്പ് രീതി
എസ്എസ്എൽസി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ജില്ല തിരിച്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
തുടർന്ന് ടൂറിസം വകുപ്പ് നടത്തുന്ന അഭിമുഖത്തിന്റെ
അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.
ഒരേ മാർക്ക് വരുന്ന സാഹചര്യത്തിൽ അതത് പ്രദേശത്തെ സ്ഥിരതാമസക്കാർക്ക് (Local Residents) മുൻഗണന നൽകും.
അപേക്ഷിക്കേണ്ട വിധം
സിഎംഡിയുടെ (CMD) ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.cmd.kerala.gov.in വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
അപേക്ഷകർക്ക് ഒരു സമയം ഒരു ജില്ല മാത്രമാണ് മുൻഗണനയായി തെരഞ്ഞെടുക്കാൻ സാധിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cmd.kerala.gov.in/wp.Green_Marshal_Notification_2026_v4_0509.pdf
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates