കേന്ദ്ര സർക്കാരിൽ 1,748 ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, കേരളത്തിൽ പരീക്ഷ എഴുതാം !

ജൂനിയർ എഞ്ചിനീയർ തസ്തികയിൽ 1748 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ 9 ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 22.
Central Government Recruitment 2026
Central Government Recruitment 2026 1,748 Junior Engineer Posts; Apply by September 22ai image
Edited By:
Updated on
2 min read

ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി നേടാൻ മികച്ച അവസരം. ജൂനിയർ എഞ്ചിനീയർ തസ്തികയിൽ 1748 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ 9 ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 22.

Central Government Recruitment 2026
ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം !

ഒഴിവുകളുള്ള വിഭാഗങ്ങൾ

  1. ജൂനിയർ എഞ്ചിനീയർ (സിവിൽ)

  2. ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ)

  3. ജൂനിയർ എഞ്ചിനീയർ (മെക്കാനിക്കൽ)

  4. ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ & മെക്കാനിക്കൽ)

  5. ജൂനിയർ എഞ്ചിനീയർ (ടെലികോം)

  6. സയന്റിഫിക് അസിസ്റ്റന്റ് (ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്)

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://ssc.gov.in/api/attachment/uploads/masterData/NoticeBoards/Notice_of_adv_je_2026.pdf

Central Government Recruitment 2026
എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!

ഓരോ വകുപ്പിലെയും ഒഴിവുകളിലേക്ക് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ചില പ്രത്യേക മിലിട്ടറി, ഇൻഫ്രാസ്ട്രക്ചർ വകുപ്പുകളിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് പ്രവൃത്തി പരിചയം ആവശ്യമാണ്.

1. സിവിൽ എഞ്ചിനീയറിങ്

വകുപ്പുകൾ: ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO), ബ്രഹ്മപുത്ര ബോർഡ്, സെൻട്രൽ വാട്ടർ കമ്മീഷൻ, CPWD, മിലിട്ടറി എഞ്ചിനീയർ സർവീസസ് (MES), NTRO, മിനിസ്ട്രി ഓഫ് ഫിഷറീസ് തുടങ്ങിയവ.

ആവശ്യമായ യോഗ്യത: സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം (B.E. / B.Tech) അല്ലെങ്കിൽ 3 വർഷത്തെ ഡിപ്ലോമ.

പ്രവൃത്തിപരിചയം: ഡിപ്ലോമ ഉള്ളവർക്ക് BRO, MES, ലൈറ്റ്‌ഹൗസ് വകുപ്പുകളിൽ 2 മുതൽ 3 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

Central Government Recruitment 2026
2615 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ആർമി ഓർഡിനൻസ് കോർപ്സ് വിജ്ഞാപനമിറക്കി !

2. ഇലക്ട്രിക്കൽ & മെക്കാനിക്കൽ എഞ്ചിനീയറിങ്

വകുപ്പുകൾ: ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO), സെൻട്രൽ വാട്ടർ കമ്മീഷൻ (മെക്കാനിക്കൽ മാത്രം), CPWD (ഇലക്ട്രിക്കൽ മാത്രം), DGQA-NAVAL, മിലിട്ടറി എഞ്ചിനീയർ സർവീസസ് (MES) തുടങ്ങിയവ.

ആവശ്യമായ യോഗ്യത: ഇലക്ട്രിക്കൽ / മെക്കാനിക്കൽ / ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ 3 വർഷത്തെ ഡിപ്ലോമ.

പ്രവൃത്തിപരിചയം: ഡിപ്ലോമ യോഗ്യതയുള്ളവർക്ക് BRO, DGQA-Naval, MES എന്നീ വകുപ്പുകളിൽ 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

Central Government Recruitment 2026
സൈനിക ഗവേഷണ ഏജൻസിയിൽ റിസർച്ച് ഫെലോയാകാം; കൊച്ചിയിൽ നിയമനം, എഞ്ചിനീയറിങ് മതി !

3. ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്

വകുപ്പ്: ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ (DoT).

യോഗ്യത: ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യുട്ടർ സയൻസ്, ടെലികമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള എഞ്ചിനീയറിങ് ബിരുദം (B.E. / B.Tech). ഇതിന് മുൻപരിചയം ആവശ്യമില്ല.

4. സയന്റിഫിക് അസിസ്റ്റന്റ്

വകുപ്പ്: ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (IMD).

യോഗ്യത: ഫിസിക്‌സ് ഒരു പ്രധാന വിഷയമായി പഠിച്ച സയൻസ് ബിരുദം (B.Sc.) അല്ലെങ്കിൽ കംപ്യുട്ടർ സയൻസ്, ബിസിഎ (BCA), ഐടി, ഇലക്ട്രോണിക്സ് എന്നിവയിലുള്ള ബിരുദം.

Central Government Recruitment 2026
PSC: ആർട്ടിസ്റ്റ് തസ്തികയിൽ നിരവധി ഒഴിവുകൾ; ഡിപ്ലോമ യോഗ്യത, അവസാന തീയതി ഒക്ടോബർ 07

യോഗ്യതാ മാനദണ്ഡങ്ങൾ

  • ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിങ് ബിരുദം (Degree) അല്ലെങ്കിൽ 3 വർഷത്തെ ഡിപ്ലോമ (Diploma). ചില തസ്തികകൾക്ക് പ്രവൃത്തിപരിചയം ആവശ്യമാണ്.

  • പ്രായം: 30 അല്ലെങ്കിൽ 32 വയസ്സ് വരെ (01.08.2026 അടിസ്ഥാനമാക്കി). നിയമാനുസൃതമായ പ്രായ ഇളവുകൾ ലഭിക്കുന്നതാണ്.

Central Government Recruitment 2026
പരീക്ഷയില്ല,അഭിമുഖമില്ല! കേന്ദ്ര സർക്കാരിൽ ജോലി നേടാം,376 ഒഴിവുകൾ

പരീക്ഷാ രീതി

  • രണ്ട് ഘട്ടങ്ങൾ ആണ് പരീക്ഷ നടക്കുന്നത്.

  • പേപ്പർ-I (ആകെ 200 മാർക്ക്) & പേപ്പർ-II (ആകെ 300 മാർക്ക്).

  • ചോദ്യങ്ങൾ: ഒബ്ജക്റ്റീവ് ടൈപ്പ് (MCQ).

  • സമയം: ഓരോ പേപ്പറിനും 2 മണിക്കൂർ വീതം.

  • വിഷയങ്ങൾ: ജനറൽ റീസണിംഗ്, ജനറൽ അവയർനസ്, ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഷയം.

  • നെഗറ്റീവ് മാർക്ക്: പേപ്പർ-I-ൽ ഓരോ തെറ്റിനും 0.25 മാർക്ക്, പേപ്പർ-II-ൽ 1 മാർക്ക് വീതം കുറയും.

Central Government Recruitment 2026
രണ്ട് ലക്ഷം ശമ്പളം! ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാം: എഞ്ചിനീയർ മുതൽ എച്ച്.ആർ വരെ; കൊച്ചിയിൽ നിയമനം

അപേക്ഷകൾ സമർപ്പിക്കാനുള്ള ലിങ്ക്

https://ssc.gov.in/login

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://ssc.gov.in/api/attachment/uploads/masterData/NoticeBoards/Notice_of_adv_je_2026.pdf

Central Government Recruitment 2026
ശ്രീചിത്രയിൽ അവസരം; പ്രൊജക്റ്റ് ഫെലോ, ടെക്നിക്കൽ സപ്പോർട്ട് തസ്തികകളിൽ നിയമനം
Central Government Recruitment 2026
ഡിഗ്രി മതി! എയർപോർട്ട് അതോറിറ്റിയിൽ 391 ഒഴിവുകൾ; മികച്ച ശമ്പളം
Central Government Recruitment 2026
റെയിൽവേ ജോലി സ്വപ്നമാണോ?, 3,993 ഒഴിവുകൾ; ബിരുദം, എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യത
Summary

Central Government Recruitment 2026 1,748 Junior Engineer Posts; Apply by September 22

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com