സൈനിക ഗവേഷണ ഏജൻസിയിൽ റിസർച്ച് ഫെലോയാകാം; കൊച്ചിയിൽ നിയമനം, എഞ്ചിനീയറിങ് മതി !

വിവിധ എഞ്ചിനീയറിങ് വിഷയങ്ങളിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. എത്ര ഒഴിവുകൾ ഉണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
DRDO Recruitment  Kochi
DRDO Recruitment Engineering Graduates Can Apply for Junior Research Fellow Posts in KochiDRDO/x
Edited By:
Updated on
1 min read

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൈനിക ഗവേഷണ ഏജൻസി (DRDO)യുടെ കൊച്ചിയിലെ ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോയാകാൻ അവസരം. വിവിധ എഞ്ചിനീയറിങ് വിഷയങ്ങളിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. എത്ര ഒഴിവുകൾ ഉണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

DRDO Recruitment  Kochi
2615 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ആർമി ഓർഡിനൻസ് കോർപ്സ് വിജ്ഞാപനമിറക്കി !

കോഴ്സ്- ഒഴിവുകൾ

  • കംപ്യുട്ടർ സയൻസ് & എഞ്ചിനീയറിങ് – പ്രതീക്ഷിത ഒഴിവുകൾ

  • മെക്കാനിക്കൽ എഞ്ചിനീയറിങ് – 04 ഒഴിവുകൾ

  • കെമിക്കൽ എഞ്ചിനീയറിങ് / റബർ ടെക്നോളജി / പോളിമർ ടെക്നോളജി / നാനോടെക്നോളജി / മെറ്റീരിയൽസ് സയൻസ് – പ്രതീക്ഷിത ഒഴിവുകൾ

  • ഓപ്റ്റോ ഇലക്ട്രോണിക്സ് – പ്രതീക്ഷിത ഒഴിവുകൾ

  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് / ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് – പ്രതീക്ഷിത ഒഴിവുകൾ

  • ഫിസിക്സ് – പ്രതീക്ഷിത ഒഴിവുകൾ

  • ഓഷ്യനോഗ്രഫി / ഓഷ്യൻ ടെക്നോളജി / മെറ്റീരിയോളജി – പ്രതീക്ഷിത ഒഴിവുകൾ

DRDO Recruitment  Kochi
ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !

യോഗ്യത

ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടെയുള്ള ബി.ഇ/ബി.ടെക് ഒപ്പം വാലിഡ് ആയ ഗേറ്റ് (GATE) സ്കോർ, അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെയുള്ള എം.ഇ/എം.ടെക്. സയൻസ് വിഷയങ്ങൾക്ക് നെറ്റ് (NET) അല്ലെങ്കിൽ ഗേറ്റ് (GATE) ഉള്ള പിജി യോഗ്യത.

പ്രായപരിധി: പരമാവധി 28 വയസ്സ് (SC/ST/OBC വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും).

DRDO Recruitment  Kochi
ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം !

ഫെലോഷിപ്പ് തുക

പ്രതിമാസം 37,000 രൂപയും ഒപ്പം എച്ച്.ആർ.എ (HRA) യും ലഭിക്കും.

കാലാവധി

ആദ്യ ഘട്ടത്തിൽ 2 വർഷത്തേക്ക് ആകും കരാർ. തുടർന്ന് നീട്ടാൻ സാധ്യതയുണ്ട്.

അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ഒരു പേജുള്ള ബയോഡാറ്റ hrd.npol@gov.in എന്ന ഇമെയിലിലേക്ക് അയക്കുക. കൂടാതെ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും തിരിച്ചറിയൽ രേഖയും സഹിതം നേരിട്ട് അഭിമുഖത്തിന് ഹാജരാകുക.

DRDO Recruitment  Kochi
കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ അവസരം! 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, സ്റ്റൈപ്പന്റോട് കൂടി പരിശീലനം

അഭിമുഖ തീയതിയും സമയവും: 2026 ഒക്ടോബർ 10 (ശനിയാഴ്ച), രാവിലെ 09:30 മണിക്ക്.

സ്ഥലം: ഭവൻസ് വരുണ വിദ്യാലയ, NPOL കാമ്പസ്, തൃക്കാക്കര, കൊച്ചി.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://drdo.gov.in/drdo/sites/default/files/vacancy/advtNPOL01092026.pdf

DRDO Recruitment  Kochi
പോസ്റ്റ് ഓഫീസിൽ 25000+ ഒഴിവുകൾ; പത്താം ക്ലാസ് മതി, സൈക്കിൾ ചവിട്ടാൻ അറിഞ്ഞിക്കണം, പരീക്ഷയില്ല !
DRDO Recruitment  Kochi
എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!
DRDO Recruitment  Kochi
കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അവസരം; 82 ഒഴിവുകൾ, ബിരുദം മതി!
Summary

DRDO Recruitment Engineering Graduates Can Apply for Junior Research Fellow Posts in Kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com