

കേരള സർക്കാർ പബ്ലിക് റിലേഷൻ വകുപ്പിൽ ആർട്ടിസ്റ്റ് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പി.എസ്.സി (Kerala PSC) പുറത്തിറക്കി. എത്ര ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. ഡ്രോയിംഗിലും പെയിന്റിംഗിലുമുള്ള ഡിപ്ലോമ പാസായവർക്കോ സമാന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 07.
വകുപ്പ്: വിവര പൊതുജന സമ്പർക്കം
തസ്തികയുടെ പേര്: ആർട്ടിസ്റ്റ് (Category No. 130/2026)
ശമ്പളം: ₹35,600 മുതൽ ₹75,400 വരെ
ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ
പ്രായപരിധി: 19 – 43 വയസ്സ്. (02.01.1983-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം). പിന്നോക്ക വിഭാഗക്കാർക്കും പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത: ഡ്രോയിംഗിലും പെയിന്റിംഗിലുമുള്ള ഡിപ്ലോമ (MGTE അല്ലെങ്കിൽ KGTE) അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
അംഗീകരിക്കപ്പെട്ട തത്തുല്യ/ഉയർന്ന യോഗ്യതകൾ
KGCE (Fine Arts Drawing)
KGCE (Fine Arts)
KGCE (Fine Arts and Animation)
Certificate in Fine Arts and Animation
BFA (Sculpture)
BFA (Painting)
BFA (Applied Art)
BFA Hearing Impaired (Fine Arts)
MFA (Sculpture)
MFA (Painting)
MFA (Applied Art)
അപേക്ഷിക്കേണ്ട വിധം: പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.keralapsc.gov.in) വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' (One Time Registration) പ്രകാരം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
അവസാന തീയതി: 2026 ഒക്ടോബർ 07 ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-08/noti-130-26.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates