സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ, ഡ്രൈവർ തുടങ്ങിയ നിരവധി ഒഴിവുകൾ !

സിവിൽ എഞ്ചിനീയർ, അക്കൗണ്ടൻ്റ്, ഡ്രൈവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങി 602 ഒഴിവുകളാണ് ഉള്ളത്.
Samagra Shiksha Kerala
Samagra Shiksha Kerala (SSK) has announced 602 vacancies across District Project Offices.ai image
Edited By:
Updated on
1 min read

സമഗ്ര ശിക്ഷാ കേരള (SSK) കേരളത്തിലെ ജില്ലാ പ്രോജക്ട് ഓഫീസുകളിലും 168 ബി.ആർ.സി (BRC) കളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയർ, അക്കൗണ്ടൻ്റ്, ഡ്രൈവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങി 602 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.

Samagra Shiksha Kerala
10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !

തസ്തികകളും യോഗ്യതകളും

സിവിൽ എഞ്ചിനീയർ: ബി.ടെക് സിവിൽ (B.Tech Civil).

കംപ്യുട്ടർ പ്രോഗ്രാമർ: ബി.ടെക് (CS/IT/ECE), MCA, അല്ലെങ്കിൽ എം.എസ്.സി കംപ്യുട്ടർ സയൻസ്/IT.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു/പ്രീ-ഡിഗ്രി ജയം, ഒപ്പം കംപ്യുട്ടർ ആപ്ലിക്കേഷൻ/ഡാറ്റാ എൻട്രി ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ്. ഇംഗ്ലീഷ്, മലയാളം കംപ്യുട്ടർ വേഡ് പ്രോസസിംഗ് അറിഞ്ഞിരിക്കണം.

Samagra Shiksha Kerala
കേന്ദ്ര സർക്കാരിൽ 1,748 ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, കേരളത്തിൽ പരീക്ഷ എഴുതാം !

അക്കൗണ്ടൻ്റ്: ബി.കോമും ടാലിയും (B.Com with Tally).

ഡ്രൈവർ: ഏഴാം ക്ലാസ് ജയം, ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ലൈസൻസും ബാഡ്ജും.

ഓഫീസ് അറ്റൻഡൻ്റ് & നൈറ്റ് വാച്ച്മാൻ: ഏഴാം ക്ലാസ് ജയിച്ചിരിക്കണം. ബിരുദം (Graduation) നേടിയവർ അപേക്ഷിക്കാൻ പാടില്ല.

Samagra Shiksha Kerala
ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !

ബി.ആർ.സി തലം

എം.ഐ.എസ് കോ-ഓർഡിനേറ്റർ: ബി.ടെക് / എം.എസ്.സി കംപ്യുട്ടർ സയൻസ് അല്ലെങ്കിൽ MCA.

അക്കൗണ്ടൻ്റ്: ബി.കോമും ടാലിയും (B.Com with Tally).

ഡാറ്റാ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു/പ്രീ-ഡിഗ്രി ജയം, ഒപ്പം കംപ്യുട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ ഡാറ്റാ എൻട്രി ഡിപ്ലോമ/സർട്ടിഫിക്കറ്റ്.

Samagra Shiksha Kerala
കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ വൻ അവസരം! ഒരു ലക്ഷം രൂപ ശമ്പളം; മാനേജർ തസ്തികകൾ

പ്രായപരിധി: പൊതുവായ പ്രായപരിധി 40 വയസ്സ് ആണ്. നിലവിൽ SSK-യിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് സർവീസ് കാലാവധി കണക്കാക്കി പരമാവധി 50 വയസ്സുവരെ പ്രായേളവ് ലഭിക്കും.

അവസാന തീയതി: 2026 സെപ്റ്റംബർ 15, വൈകുന്നേരം 05:00 മണിക്ക് മുൻപായി അപേക്ഷ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ssakerala.in/download/notification.pdf

(അപേക്ഷാ ഫോമിനായി രണ്ടാമത്തെ പേജ് കാണുക)

Samagra Shiksha Kerala
എസ് എൻ യൂണിവേഴ്സിറ്റി: അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം; അവസാന തീയതി ഓഗസ്റ്റ് 30
Samagra Shiksha Kerala
KITTS: കിറ്റ്‌സിൽ പ്രൊഫസർ, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 9
Samagra Shiksha Kerala
കുഫോസിൽ 50 അധ്യാപക ഒഴിവുകൾ; യുജിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!
Summary

Samagra Shiksha Kerala (SSK) has announced 602 vacancies across District Project Offices and 168 BRCs in Kerala for posts including Civil Engineer, Accountant, Driver, and Data Entry Operator.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com