എസ് എൻ യൂണിവേഴ്സിറ്റി: അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം; അവസാന തീയതി ഓഗസ്റ്റ് 30

കോളജ് / യൂണിവേഴ്സിറ്റി സർവീസിലുള്ളവർക്കും, വിരമിച്ചവർക്കും, അധ്യാപകരാകാൻ യു ജി സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
 SN University admission
Sree Narayana Guru Open University Extends Academic Counsellor Application Deadline to August 30 SN University
Edited By:
Updated on
1 min read

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് പാനൽ വിപുലീകരിക്കുന്നതിനായി വിവിധ വിഷയങ്ങളിൽ നിശ്ചിത യോഗ്യതയുള്ള അധ്യാപകരെ (അക്കാദമിക് കൗൺസിലർമാരെ) ക്ഷണിക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 30 വരെ ദീർഘിപ്പിച്ചു.

 SN University admission
കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; 139 ഒഴിവുകൾ, ഡിപ്ലോമ, ബിരുദം യോഗ്യതകൾ, ഇപ്പോൾ അപേക്ഷിക്കാം!

സ്റ്റാറ്റിസ്റ്റിക്സ്, ലൈബ്രറി സയൻസ്, എക്കോണോമെട്രികസ്, പോർട്ട്‌ മാനേജ്മെന്റ്, ഏവിയേഷൻ മാനേജ്മെന്റ്, ബിസിനസ്‌ അനലറ്റിക്സ്, മൾട്ടിമീഡിയ, സസ്റ്റയിനബിലിറ്റി മാനേജ്മെന്റ് , ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, ഇക്കണോമിക്സ്, കൊമേഴ്സ്, മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ സയന്‍സ്/ആപ്ലിക്കേഷന്‍, സൈക്കോളജി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, എണ്‍വയണ്‍മെന്റല്‍ സയന്‍സ്, ജേര്‍ണലിസം തുടങ്ങി വിവിധ പ്രോഗ്രാമുകളിലേക്കാണ് ഒഴിവുള്ളത്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

 SN University admission
റെയിൽവേ ജോലി സ്വപ്നമാണോ?, 3,993 ഒഴിവുകൾ; ബിരുദം, എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യത

ബി എസ് സി മൾട്ടി മീഡിയ, ബി എസ് സി ഡേറ്റ സയൻസ് & അനലിറ്റിക്‌സ് എന്നീ പ്രോഗ്രാമുകള്‍ക്ക് താഴെ പറയുന്ന യോഗ്യതയുള്ള അക്കാദമിക് കൗൺസിലർമാരെ ആവശ്യമാണ് .

ബി.എസ്.സി. മൾട്ടിമീഡിയ

  • മൾട്ടിമീഡിയയിൽ മാസ്റ്റർ ബിരുദം.

  • ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ്/പിഎച്ച്ഡി യോഗ്യത.

  • ആനിമേഷൻ ആൻഡ് ഗ്രാഫിക്സിൽ മാസ്റ്റർ ബിരുദം.

ബി.എസ്.സി. ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്

  • അനലിറ്റിക്സ് / ഡാറ്റ സയൻസ് / മെഷീൻ ലേണിംഗ് / തത്തുല്യ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനോടുകൂടിയ കംപ്യുട്ടർ സയൻസിൽ മാസ്റ്റർ ബിരുദം.

  • നെറ്റ്/പിഎച്ച്ഡി യോഗ്യത.

 SN University admission
കായികതാരങ്ങൾക്ക് ഇൻകം ടാക്സിൽ ജോലി നേടാം; മെഡലുകൾ നേടാത്തവർക്കും അവസരം, ഇപ്പോൾ അപേക്ഷിക്കൂ...

കോളജ് / യൂണിവേഴ്സിറ്റി സർവീസിലുള്ളവർക്കും, വിരമിച്ചവർക്കും, അധ്യാപകരാകാൻ യു ജി സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. അവധി ദിവസങ്ങളിലാണ് പഠനകേന്ദ്രങ്ങളിൽ കൗൺസിലിംഗ് സെഷനുകൾ നടക്കുന്നത്. യൂണിവേഴ്സിറ്റി നിശ്ചയിച്ചിട്ടുള്ള നിരക്കിൽ മണിക്കൂർ അടിസ്ഥാനത്തിലാണ് വേതനം കണക്കാക്കുക. താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 SN University admission
വിമുക്തഭടന്മാർക്ക് അവസരം! കുസാറ്റിൽ സെക്യൂരിറ്റി ഗാർഡ് ആകാം; 22 ഒഴിവുകൾ

നിലവിൽ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് പാനലിൽ അംഗങ്ങളായിട്ടുള്ള അക്കാഡമിക് കൗൺസിലർമാർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സമര്‍പ്പിക്കുന്നതിന് https://content.sgou.ac.in/rp/public/ എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് - 0474 2966841 / 9188909901

 SN University admission
നോയിഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫ് നഴ്സ്; 100 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
 SN University admission
എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിൽ 30 ഒഴിവുകൾ; തിരുവനന്തപുരത്ത് നിയമനം
 SN University admission
ONGC: മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നേടാം, മികച്ച ശമ്പളം
Summary

Sree Narayana Guru Open University Extends Academic Counsellor Application Deadline to August 30

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com