ONGC: മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നേടാം, മികച്ച ശമ്പളം

ആകെ 24 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2028 ജൂൺ 30 വരെയാണ് നിയമനം ലഭിക്കുക.
ONGC Recruitment 2026
ONGC Recruitment 2026 Apply Online for 24 Medical Officer and Specialist Postsai image
Edited By:
Updated on
1 min read

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) വിവിധ മെഡിക്കൽ തസ്തികകളിൽ നിയമനം നടത്തുന്നു. ഒക്യുപേഷണൽ ഹെൽത്ത് മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ്റ്, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ തസ്തികകളിലായി ആകെ 24 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2028 ജൂൺ 30 വരെയാണ് നിയമനം ലഭിക്കുക. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ്18 വരെ ഓൺലൈനായി അപേക്ഷിക്കാം.

ONGC Recruitment 2026
എറണാകുളത്ത് നിയമനം നേടാം, ബിരുദം മുതൽ യോഗ്യത; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ വൻ അവസരം!

തസ്തികകളും ഒഴിവുകളും

  • മെഡിക്കൽ ഓഫീസർ – ഒക്യുപേഷണൽ ഹെൽത്ത് (MBBS): 14 ഒഴിവ്

  • സ്പെഷ്യലിസ്റ്റ് – (MD/MS): 3 ഒഴിവ്

  • സ്പെഷ്യലിസ്റ്റ് – (MD/MS/DNB/PG Diploma): 5 ഒഴിവ്

  • മെഡിക്കൽ ഓഫീസർ – ഹോമിയോപ്പതി (BHMS): 2 ഒഴിവ്

ONGC Recruitment 2026
കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

  • ഒക്യുപേഷണൽ ഹെൽത്ത്: എം.ബി.ബി.എസ് (MBBS). ഒക്യുപേഷണൽ ഹെൽത്ത്/പബ്ലിക് ഹെൽത്ത്/ഒക്യുപേഷണൽ മെഡിസിൻ പരിശീലനം ഉള്ളവർക്ക് മുൻഗണന.

  • സ്പെഷ്യലിസ്റ്റ്: ബന്ധപ്പെട്ട വിഷയത്തിൽ MD/MS/DNB അല്ലെങ്കിൽ പി ജി ഡിപ്ലോമ .

  • ഹോമിയോപ്പതി: BHMS.

  • ബന്ധപ്പെട്ട മെഡിക്കൽ കൗൺസിൽ/സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.

ONGC Recruitment 2026
നഴ്സിങ് കഴിഞ്ഞോ? 2,218 ഒഴിവുകൾ; കേന്ദ്ര സർക്കാർ ജോലി നേടാം

ശമ്പളം

  • ഒക്യുപേഷണൽ ഹെൽത്ത് മെഡിക്കൽ ഓഫീസർ (MBBS) തസ്തികയ്ക്ക് ആദ്യ വർഷം 12 ലക്ഷം രൂപയും രണ്ടാം വർഷം 12.18 ലക്ഷം രൂപയും സി.ടി.സി ലഭിക്കും.

  • സ്പെഷ്യലിസ്റ്റ് (MD/MS) തസ്തികയ്ക്ക് ആദ്യ വർഷം 15.60 ലക്ഷം രൂപയും , രണ്ടാം വർഷം 15.85 ലക്ഷം രൂപയും വാർഷിക സി.ടി.സി ആയി ലഭിക്കും.

  • പി.ജി ഡിപ്ലോമ യോഗ്യതയുള്ള സ്പെഷ്യലിസ്റ്റുകൾക്ക് ആദ്യ വർഷം 13.20 ലക്ഷം, രണ്ടാം വർഷം 13.41 ലക്ഷം രൂപയുമാണ് സി.ടി.സി.

  • ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ (BHMS) തസ്തികയ്ക്ക് ആദ്യ വർഷം 7.80 ലക്ഷം, രണ്ടാം വർഷം 7.89 ലക്ഷം വാർഷിക സി.ടി.സി.യാണ് നൽകുക.

ONGC Recruitment 2026
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ

തെരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളെ രേഖാ പരിശോധനയ്ക്കും അഭിമുഖത്തിനും ക്ഷണിക്കും. എഴുത്തുപരീക്ഷ ഇല്ല. വിദ്യാഭ്യാസ യോഗ്യതയ്ക്ക് 70 മാർക്കും അഭിമുഖത്തിന് 30 മാർക്കും നൽകിയാണ് മെറിറ്റ് പട്ടിക തയ്യാറാക്കുന്നത്.

ONGC Recruitment 2026
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ongcindia.com/web/eng/detail?assetEntry=85545687&assetClassPK=85545682

ONGC Recruitment 2026
PSC: സഹകരണ മേഖലയിൽ നിരവധി ജൂനിയർ ക്ലർക്ക് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
ONGC Recruitment 2026
Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്
ONGC Recruitment 2026
Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2
Summary

ONGC Recruitment 2026 Apply Online for 24 Medical Officer and Specialist Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com