എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിൽ 30 ഒഴിവുകൾ; തിരുവനന്തപുരത്ത് നിയമനം

ഗ്രാജ്വേറ്റ്/ഡിഗ്രി അപ്രന്റിസ് 20 ഒഴിവുകളും ഡിപ്ലോമ/ടെക്നീഷ്യൻ അപ്രന്റിസ് 10 ഒഴിവുകളും ഉൾപ്പെടെ ആകെ 30 ഒഴിവുകളാണുള്ളത്.
HLL Lifecare Recruitment 2026
HLL Lifecare Apprentice Jobs 2026 Graduates and Diploma Holders Can Apply.@HLLLifecare
Edited By:
Updated on
1 min read

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് (HLL Lifecare) തിരുവനന്തപുരം പേരൂർക്കട ഫാക്ടറിയിൽ അപ്രന്റിസ് തസ്തികകളിൽ നിയമനം നടത്തുന്നു. ഗ്രാജ്വേറ്റ്/ഡിഗ്രി അപ്രന്റിസ് 20 ഒഴിവുകളും ഡിപ്ലോമ/ടെക്നീഷ്യൻ അപ്രന്റിസ് 10 ഒഴിവുകളും ഉൾപ്പെടെ ആകെ 30 ഒഴിവുകളാണുള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. അപ്രന്റിസ്ഷിപ്പിന് താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 11 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.

HLL Lifecare Recruitment 2026
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

ഗ്രാജ്വേറ്റ്/ഡിഗ്രി അപ്രന്റിസ് – 20 ഒഴിവുകൾ

  • BE, B.Tech, BA, BSc, BBA, B.Com, BCA തുടങ്ങിയ ഏതെങ്കിലും സ്ട്രീമിലുള്ള ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

  • യോഗ്യതാ പരീക്ഷ പാസായിട്ട് 5 വർഷം കഴിയാൻ പാടില്ല.

  • പരിശീലന കാലാവധി- 12 മാസം

  • സ്റ്റൈപ്പൻഡ്: പ്രതിമാസം 12,300 രൂപ

HLL Lifecare Recruitment 2026
RCF Recruitment: പ്രതിമാസം ₹60,000 സ്റ്റൈപ്പൻഡോടെ ജോലി; ആർ.സി.എഫിൽ 94 ട്രെയിനി ഒഴിവുകൾ

ഡിപ്ലോമ/ടെക്നീഷ്യൻ അപ്രന്റിസ് – 10 ഒഴിവുകൾ

  • ഏതെങ്കിലും സ്ട്രീമിലുള്ള ഡിപ്ലോമ യോഗ്യതയാണ് ആവശ്യമായത്.

  • യോഗ്യതാ പരീക്ഷ പാസായിട്ട് 5 വർഷത്തിൽ കൂടുതൽ ആയിരിക്കരുത്.

  • പരിശീലന കാലാവധി- 12 മാസം

  • സ്റ്റൈപ്പൻഡ്: പ്രതിമാസം 10,900 രൂപ

HLL Lifecare Recruitment 2026
എറണാകുളത്ത് നിയമനം നേടാം, ബിരുദം മുതൽ യോഗ്യത; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ വൻ അവസരം!

സ്റ്റൈപ്പൻഡിന്റെ 50 ശതമാനം കമ്പനി നൽകും. ബാക്കി 50 ശതമാനം ബി.ഓ.എ.ടി (Board of Apprenticeship Training) നേരിട്ട് നൽകും. മുമ്പ് അപ്രന്റിസ്ഷിപ്പ് പരിശീലനം നേടിയിട്ടുള്ളവർക്ക് വീണ്ടും അപേക്ഷിക്കാനാകില്ല. കേന്ദ്രസർക്കാർ ചട്ടങ്ങൾ പ്രകാരം സംവരണം ലഭിക്കും.

HLL Lifecare Recruitment 2026
എയർപോർട്ട് അതോറിറ്റിയിൽ വൻ അവസരം! 391 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട; ജൂനിയർ മാനേജർ മുതൽ ഒഴിവുകൾ

എങ്ങനെ അപേക്ഷിക്കാം?

താൽപര്യമുള്ള ഉദ്യോഗാർഥികൾ 11.08.2026ന് മുമ്പായി ബയോഡേറ്റ hrpft@lifecarehll.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.

ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ സെലക്ഷൻ ടെസ്റ്റ്/ഇന്റർവ്യൂവിന് വിളിക്കുകയുള്ളൂ. പരീക്ഷ/ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. പങ്കെടുക്കുന്നതിനായി യാത്രാബത്ത നൽകുന്നതല്ല.

HLL Lifecare Recruitment 2026
നഴ്സിങ് കഴിഞ്ഞോ? 2,218 ഒഴിവുകൾ; കേന്ദ്ര സർക്കാർ ജോലി നേടാം

സ്ഥലം: പേരൂർക്കട ഫാക്ടറി, SAP ക്യാമ്പിന് സമീപം, പേരൂർക്കട, തിരുവനന്തപുരം – 695005.

ബന്ധപ്പെടാൻ: 9947861924, 0471-2437270, 2433459, 2432147

അവസാന തീയതി: ഓഗസ്റ്റ് 11, 2026

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.lifecarehll.com/file/download/reference/3b8d83483189887a2f1a39d690463a8fhYSHeoA

Summary

HLL Lifecare Apprentice Jobs 2026 Graduates and Diploma Holders Can Apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com