

ഇൻകം ടാക്സിൽ കായികതാരങ്ങൾക്ക് ജോലി നേടാൻ മികച്ച അവസരം. സ്റ്റെനോഗ്രാഫർ മുതൽ മൾട്ടി-ടാസ്കിങ് സ്റ്റാഫ് വരെയുള്ള തസ്തികകളിൽ 85 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് പാസായ കായിക താരങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.
സ്റ്റെനോഗ്രാഫർ ഗ്രേഡ്-II: 6 ഒഴിവുകൾ
ടാക്സ് അസിസ്റ്റന്റ് : 40 ഒഴിവുകൾ
മൾട്ടി-ടാസ്കിങ് സ്റ്റാഫ് : 39 ഒഴിവുകൾ
അത്ലറ്റിക്സ് – 20
വോളിബോൾ – 12
ക്രിക്കറ്റ് – 6
കബഡി – 6
ബാസ്കറ്റ്ബോൾ – 5
ഹോക്കി – 5
പാരാസ്പോർട്സ് – 5
ബ്രിഡ്ജ് – 4
ടേബിൾ ടെന്നീസ് – 4
ഗുസ്തി – 4
ബാഡ്മിന്റൺ – 2
ബോക്സിങ് – 2
കാരംസ് – 2
ചെസ്സ് – 2
നീന്തൽ – 2
ടെന്നീസ് – 2
യോഗാസന – 2
സ്റ്റെനോഗ്രാഫർ: പ്ലസ് ടു (+2) വിജയം. പ്രായം 18–27 വയസ് വരെ. സ്റ്റെനോഗ്രാഫി സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും.
ടാക്സ് അസിസ്റ്റന്റ്: ഏതെങ്കിലും ബിരുദം (Degree). പ്രായം 18–27 വയസ് വരെ. ഡാറ്റാ എൻട്രി സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും.
MTS: പത്താം ക്ലാസ് വിജയം. പ്രായം 18–25 വയസ് വരെ.
ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തവർ.
സീനിയർ/ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പുകളിൽഅല്ലെങ്കിൽ നാഷണൽ ഗെയിംസിൽ സ്വന്തം സംസ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് 1, 2, 3 സ്ഥാനങ്ങൾ (മെഡലുകൾ) നേടിയവർ.
ഇന്റർ -യൂണിവേഴ്സിറ്റി മത്സരങ്ങളിൽ അല്ലെങ്കിൽ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ സ്വന്തം സർവ്വകലാശാലയെ പ്രതിനിധീകരിച്ച് 1, 2, 3 സ്ഥാനങ്ങൾ നേടിയവർ.
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, വിന്റർ ഗെയിംസ്, അല്ലെങ്കിൽ പാരാ ഗെയിംസ് എന്നിവയിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് 1, 2, 3 സ്ഥാനങ്ങൾ നേടിയവർ.
ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന ദേശീയ സ്കൂൾ കായികമേളകളിൽ സംസ്ഥാന സ്കൂൾ ടീമിനെ പ്രതിനിധീകരിച്ച് 1, 2, 3 സ്ഥാനങ്ങൾ നേടിയവർ.
മുകളിൽ പറഞ്ഞ നാഷണൽ/യൂണിവേഴ്സിറ്റി/സ്കൂൾ തല മത്സരങ്ങളിൽ പങ്കെടുക്കുകയും എന്നാൽ മെഡലുകളോ സ്ഥാനങ്ങളോ നേടാൻ കഴിയാതെ പോവുകയും ചെയ്തവർ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ itsportsrecruitmentpune.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഒരു ഉദ്യോഗാർത്ഥിക്ക് ഒരൊറ്റ അപേക്ഷയിലൂടെ ഒന്നിലധികം തസ്തികകളിലേക്ക് മുൻഗണനാക്രമം അനുസരിച്ച് അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates