KITTS: കിറ്റ്‌സിൽ പ്രൊഫസർ, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 9

അക്കാദമിക് അസോസിയേറ്റ്,അസിസ്റ്റന്റ് പ്രൊഫസർ,റിസർച്ച് അസോസിയേറ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. ഈ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 9.
KITTS admission
KITTS Recruitment Apply for Academic Associate and Research Associate Posts by September 9
Edited By:
Updated on
1 min read

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസ് (KITTS) കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അക്കാദമിക് അസോസിയേറ്റ്, അസിസ്റ്റന്റ് പ്രൊഫസർ,റിസർച്ച് അസോസിയേറ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. ഈ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 9.

KITTS admission
ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !

ഒഴിവുകൾ

1.റിസർച്ച് അസോസിയേറ്റ്

  • ഒഴിവ്: 1

  • കാലാവധി: 6 മാസം

  • പ്രതിമാസ ശമ്പളം: 25,000 രൂപ

  • യോഗ്യത: മാനേജ്‌മെന്റ്, സോഷ്യൽ സയൻസ്, ടൂറിസം തുടങ്ങിയ വിഷയങ്ങളിൽ Ph.D.

2. അക്കാദമിക് അസോസിയേറ്റ് (Hospitality/Hotel Management)

  • ഒഴിവ്: 1

  • കാലാവധി: 6 മാസം

  • പ്രതിമാസ ശമ്പളം: 24,000 രൂപ

  • യോഗ്യത: ഹോസ്പിറ്റാലിറ്റി/ഹോട്ടൽ മാനേജ്‌മെന്റിൽ കുറഞ്ഞത് 60% മാർക്കോടെയുള്ള പി.ജി.

KITTS admission
10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !

3.അസിസ്റ്റന്റ് പ്രൊഫസർ (Tourism Management)

  • ഒഴിവ്: 1

  • കാലാവധി: 1 വർഷം

  • പ്രതിമാസ ശമ്പളം: 30,000 രൂപ

  • യോഗ്യത: ടൂറിസം വിഷയങ്ങളിൽ MBA/MTA/MTTM 60% മാർക്കോടെ പാസായിരിക്കണം. കൂടാതെ NET അല്ലെങ്കിൽ Ph.D. ഉണ്ടായിരിക്കണം.

4. അസിസ്റ്റന്റ് പ്രൊഫസർ (IT Management)

  • ഒഴിവ്: 1

  • കാലാവധി: 1 വർഷം

  • പ്രതിമാസ ശമ്പളം: 30,000 രൂപ

  • യോഗ്യത: കംപ്യുട്ടർ സയൻസ്/MCA അല്ലെങ്കിൽ IT സ്പെഷ്യലൈസേഷനോടെയുള്ള MBA, കുറഞ്ഞത് 60% മാർക്ക്. കൂടാതെ NET അല്ലെങ്കിൽ Ph.D. ഉണ്ടായിരിക്കണം.

KITTS admission
2615 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ആർമി ഓർഡിനൻസ് കോർപ്സ് വിജ്ഞാപനമിറക്കി !

പ്രായപരിധി: 01-01-2026-ൽ 50 വയസ്സ് കവിയരുത്. സർക്കാർ/യൂണിവേഴ്സിറ്റി മാനദണ്ഡപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

പ്രവൃത്തിപരിചയം: അധ്യാപനത്തിലോ ഗവേഷണത്തിലോ ഉള്ള മുൻപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

KITTS admission
1,949 ഒഴിവുകൾ, പന്ത്രണ്ടാം ക്ലാസ് മതി ; ബാങ്ക് ഓഫ് ബറോഡയുടെ കീഴിൽ അവസരം!

അപേക്ഷിക്കേണ്ട വിധം

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ (Resume), സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖ, മൊബൈൽ നമ്പർ, ഇ- മെയിൽ ഐഡി എന്നിവ നൽകണം.

കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങിയവർ കേരള യൂണിവേഴ്സിറ്റിയുടെ ഇക്വിവലൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

അപേക്ഷകൾ ''ഡയറക്ടർ, കിറ്റ്സ് (KITTS), റസിഡൻസി കോമ്പൗണ്ട്, തൈക്കാട്, തിരുവനന്തപുരം 695014'' എന്ന വിലാസത്തിൽ അവസാന തീയതിക്ക് മുൻപായി ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.kittsedu.org/userfiles/notification_for_contract_posts_date_extended_20260903043402639496.pdf

KITTS admission
ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 380 ഒഴിവുകൾ
KITTS admission
എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!
KITTS admission
പോസ്റ്റ് ഓഫീസിൽ 25000+ ഒഴിവുകൾ; പത്താം ക്ലാസ് മതി, സൈക്കിൾ ചവിട്ടാൻ അറിഞ്ഞിക്കണം, പരീക്ഷയില്ല !
Summary

KITTS Recruitment Apply for Academic Associate and Research Associate Posts by September 9.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com