മന്ത്രി അനിൽ/ ടെലിവിഷൻ ദൃശ്യം 
Kerala

ജാഗ്രതയോടെ നീങ്ങണം; അല്ലെങ്കില്‍ എന്തെന്ന് അപ്പോള്‍ പറയാം; പൊലീസിനെതിരെ വിമര്‍ശനവുമായി മന്ത്രി അനില്‍

പൊലീസ് ജാഗ്രതയോടെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി ആര്‍ അനില്‍. പൊലീസ് ജാഗ്രതയോടെ നീങ്ങണമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആവശ്യപ്പെട്ടു. പോത്തന്‍കോട് ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം. പോത്തന്‍കോട് ഗുണ്ടാ ആക്രമണം നിര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

പൊലീസ് ജാഗ്രതയോടെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. പൊലീസ് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം. പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായതിനെ വളരെ ഗുരുതരമായിട്ടാണ് കാണുന്നത്. ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ പിന്നീട് എന്തെന്ന് അപ്പോള്‍ പറയാമെന്നും മന്ത്രി പറഞ്ഞു. 

പൊലീസിന് മേലുള്ള രാഷ്ട്രീയ മേല്‍നോട്ടത്തിന് കുറവില്ല. പല സംഭവങ്ങളും ഉണ്ടായി മിനുട്ടുകള്‍ക്കകം പ്രതികള്‍ അറസ്റ്റിലാകുന്നുണ്ട്. അത് പൊലീസ് ഗൗരവമായി നീങ്ങാന്‍ പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് ഇടപെടുന്നതിന്റെ ലക്ഷണമാണെന്നും മന്ത്രി പറഞ്ഞു. പോത്തന്‍കോട് ഗുണ്ടാ ആക്രമണത്തിന് ഇരയായവരെ നേരില്‍ കാണുമെന്നും മന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം പോത്തന്‍കോട് വെഞ്ഞാറമൂട് സ്വദേശിക്കും  മകള്‍ക്കും നേരെയാണ് കഴിഞ്ഞദിവസം ഗുണ്ടാ ആക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയും, പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുകളുപൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറുപവന്റെസ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT