Mpox 
Kerala

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്നയാൾക്കാണ് എംപോക്‌സ് രോഗ ലക്ഷണങ്ങള്‍ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ണൂരിലും എംപോക്സ് രോ​ഗമെന്ന് സംശയം. രോഗലക്ഷണങ്ങളോടെ ഒരാളെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്നയാൾക്കാണ് എംപോക്‌സ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ ഐസോലേഷനിലാണ് ഇയാൾ.

കഴിഞ്ഞ ഒരാഴ്ച്ചയായി രോഗ ലക്ഷണങ്ങളുള്ള പ്രകടിപ്പിച്ച ഇദ്ദേഹത്തെ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിയാരം മെഡിക്കല്‍ കോളെജില്‍ ഐസോലേഷനിലേക്കാണ് മാറ്റിയത്. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം നാളെയോ മറ്റന്നാളോ ലഭിക്കും. ചിക്കന്‍ പോക്‌സ് ആയേക്കാമെന്ന സാധ്യതയും ആശുപത്രി അധികൃതര്‍ തള്ളുന്നില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ എംപോക്‌സ് കേസാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയില്‍ നിന്നും എത്തിയ 38 കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന് പനിയും, ശരീരത്തില്‍ ചിക്കന്‍പോക്സിന് സമാനമായ രീതിയില്‍ തടിപ്പുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി