മുകേഷ് file
Kerala

Kerala Election 2026: സുഖസൗകര്യങ്ങളോടു കൂടിയ ജീവിതം വേണോ? തുടര്‍ഭരണം വേണം; ആരും വഴിമാറി കൊടുക്കേണ്ട, പുതിയ ആളുകള്‍ വഴിവെട്ടിക്കോളും'

സന്തോഷകരവും സുഖസൗകര്യങ്ങളോടു കൂടിയതുമായ ജീവിതം വേണമെങ്കില്‍ തുടര്‍ഭരണം വേണമെന്ന് നടന്‍ മുകേഷ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സന്തോഷകരവും സുഖസൗകര്യങ്ങളോടു കൂടിയതുമായ ജീവിതം വേണമെങ്കില്‍ തുടര്‍ഭരണം വേണമെന്ന് നടന്‍ മുകേഷ്. സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയേക്കാള്‍ ത്രില്ലര്‍ ഉള്ള ഒന്നാണ് ജനാധിപത്യത്തിന്റെ ഈ മത്സരവും ഈ റിസള്‍ട്ടും. ജനാധിപത്യ പ്രക്രിയ കേരളത്തിലെ പോലെ മറ്റൊരു സംസ്ഥാനത്തും ഇതേപോലെ ആസ്വദിക്കുന്നുണ്ടാവില്ല. അത്രമാത്രം സുതാര്യമാണ്. അതിനിടെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവാമെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുകേഷ്

'സന്തോഷകരവും സുഖസൗകര്യങ്ങളോടു കൂടിയതുമായ ജീവിതം വേണോ വേണ്ടയോ എന്ന ഒറ്റ തീരുമാനം എടുത്താല്‍ മതി. അത് എല്ലാവരും എടുത്ത് കാണും. ഇതെല്ലാം വേണമെങ്കില്‍ തുടര്‍ഭരണം വേണം. ബിംബങ്ങളൊക്കെ എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത്?ഒരു ദിവസം എന്നെ ബിംബമാക്ക് എന്ന് പറയുന്നതല്ലല്ലോ. എത്രയോ കൊല്ലങ്ങളായിട്ടുള്ള കഠിനാധ്വാനവും വിശ്വാസവും ജനങ്ങളുടെ മനസിലേക്ക് പതിപ്പിച്ച് കഴിയുമ്പോഴാണ് ഒരാള്‍ ബിംബമാകുന്നത്. എന്നെ ബിംബമാക്കരുത്, സൈഡില്‍ കൂടി പോകാം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ബിംബമാക്ക് എന്ന് പറയുന്നത് തെറ്റ്.ബിംബമായാല്‍ ആയിക്കോട്ടെ. പറയുന്നതൊക്കെ നടത്തുന്നുണ്ടെങ്കില്‍ വിശ്വാസം കാത്തുസംരക്ഷിക്കുന്നുണ്ടെങ്കില്‍ ബിംബമായി കാണുന്നതില്‍ എന്താണ് തെറ്റ്. ഷംസീറും എം വി ഗോവിന്ദനും ഉള്‍പ്പെടെ രണ്ടു ടേം പൂര്‍ത്തിയാക്കിയവര്‍ പുറത്തുനില്‍ക്കുന്നു എന്നത് പുതിയ ആളുകള്‍ വരാന്‍ അവസരം നല്‍കുന്നു എന്നതാണ്. ഈ പാര്‍ട്ടിക്ക് ഉള്ള വലിയൊരു പ്ലസ് പോയിന്റ് ആണിത്.'- മുകേഷ് പറഞ്ഞു.

'സിനിമയില്‍ സജീവമായി കഴിഞ്ഞു. കഴിഞ്ഞ ആറുമാസമായിട്ട് സിനിമയില്‍ ഉണ്ട്. ഡേറ്റ് കൊടുത്താല്‍ കൊടുത്തതാണ്. പേര്‍ഷ്യയില്‍ പോകുന്ന കണക്കാണ്. പോയി കഴിഞ്ഞാല്‍ പോയി. തിരിച്ചു ഉടനെ വരാന്‍ പറ്റില്ല. അങ്ങനെ തന്നെ മുന്നോട്ടുപോകട്ടെ. അത് എന്റെ ജോലിയാണല്ലോ. അത് ഉപജീവനമാര്‍ഗമാണ്. രാഷ്ട്രീയം സേവനമാണ്. എംഎല്‍എ ആകുന്നതിന് മുന്‍പ് തന്നെ ഒരുപാട് പേര്‍ക്ക് സഹായം ചെയ്തിട്ടുണ്ട്. ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആളുകളുണ്ട്. ഞാന്‍ ആളുകളുടെ ഇടയില്‍ വിശ്വാസം നേടിയെടുത്തു. എംഎല്‍എ ആയാല്‍ എല്ലാവരുടെയും എംഎല്‍എ ആണ് എന്ന് പറയുന്ന പോലെ കലാകാരന്‍ എല്ലാവരുടെയും കലാകാരനാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. പൊതുപരിപാടികളില്‍ പുതിയ ആളുകള്‍ വരട്ടെ. അവര്‍ക്ക് കഴിവ് തെളിയിക്കാന്‍ അവസരം നല്‍കണം. വഴിമാറി കൊടുക്കുകയല്ല. അവര്‍ വഴിവെട്ടി തെളിയിച്ചോളും'- മുകേഷ് കൂട്ടിച്ചേര്‍ത്തു.

Mukesh reaction after casting his vote in Kollam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election 2026 live: കനത്ത പോളിങ് , 60 ശതമാനം പിന്നിട്ടു, എറണാകുളം മുന്നില്‍

'അന്ന് എനിക്ക് 8 വയസ്, നിനക്ക് 12'; പ്രിയ കൂട്ടുകാരന് പിറന്നാൾ ആശംസകൾ നേർന്ന് സാനിയ അയ്യപ്പൻ

ചോറും പരിപ്പു കറിയും, ​ഗുണം കിട്ടണമെങ്കിൽ ഇങ്ങനെ കഴിക്കണം

'യുഡിഎഫിന് 100 സീറ്റുകള്‍ വരെ സാധ്യത, പേരാവൂരില്‍ ഒരട്ടിമറിയുണ്ടാകില്ല'

ഇന്ന് ഡേവിഡ് മില്ലർ,അന്ന് ജഡേജ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 2013ലെ മത്സരം ചർച്ചയാക്കി സോഷ്യൽ മീഡിയ (വിഡിയോ )

SCROLL FOR NEXT