മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയൽ ചിത്രം 
Kerala

കാപ്പന് കൈപ്പത്തി നല്‍കാം ; കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളി 

മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വരുന്നതില്‍ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എന്‍സിപി നേതാവ് മാണി സി കാപ്പനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ സന്തോഷം. മാണി സി കാപ്പന് കൈപ്പത്തി ചിഹ്നം നല്‍കാമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വരുന്നതില്‍ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. എന്‍സിപി നിര്‍ണായക തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാണി സി കാപ്പന് ഐശ്വര കേരള യാത്രയില്‍ പങ്കാളിയാകാം. അതില്‍ ഒരു തെറ്റുമില്ല. സന്തോഷകരമായ കാര്യമാണ്. 

ജനതാദളിലെ ഒരു വിഭാഗം തന്നെ വന്നു കണ്ടിരുന്നു. അവരുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു. പാലാ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍, മുന്നണി വിടുന്നതില്‍ അടക്കം നിര്‍ണായക തീരുമാനം ഉടനുണ്ടായേക്കും. സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനും മാണി സി കാപ്പനും ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഇന്ന് ചര്‍ച്ച നടത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT