പ്രതീകാത്മക ചിത്രം 
Kerala

മുണ്ടക്കയത്തെ 45കാരന്റെ മരണം കൊലപാതകം, കോടാലി കൊണ്ട് അടിച്ചു; മാതാവ് കസ്റ്റഡിയില്‍

മുണ്ടക്കയത്തെ 45കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുണ്ടക്കയത്തെ 45കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുഴിമാവ് 116 ഭാഗത്ത് തോപ്പില്‍ ദാമോദരന്റെ  മകന്‍ അനുദേവന്‍ (45) ആണ് മരിച്ചത്. സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലി കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മാതാവ് സാവിത്രിയെ (68) മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇക്കഴിഞ്ഞ 20നാണ് സംഭവം. അനുദേവിനെ കയ്യാലയില്‍ നിന്നു വീണു പരിക്കേറ്റെന്നു പറഞ്ഞ് മാതാവും ബന്ധുക്കളും ചേര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അനുദേവന്‍ മരിച്ചത്.

എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പൊലീസ്, നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു കണ്ടെത്തിയത്. മാതാവ് കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്. സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തുന്ന യുവാവ് മാതാവിനെ അസഭ്യം പറയുകയും ആക്രമണ സ്വഭാവം കാട്ടുന്നതും സഹിക്ക വയ്യാതെയാണ് കൊല ചെയ്തതെന്നാണ് ഇവര്‍ നല്‍കിയ മൊഴിയെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT