പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി 
Kerala

മുണ്ടത്തിക്കോട് ദുരന്തം: പുതുപ്പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെടിക്കെട്ട് വേണ്ടെന്ന ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് തീരുമാനം.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മെയ് 23 വരെയാണ് ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ നടക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വിപുലമായ ആഘോഷപരിപാടികള്‍ ഒഴിവാക്കണമെന്ന സഭാ അധ്യക്ഷന്റെ ആഹ്വാനം പള്ളി ഭരണസമിതി അംഗീകരിക്കുകയായിരുന്നു.

ദുരന്തത്തില്‍ സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെടിക്കെട്ട് കരാറുകാരന്‍ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷനാണ് (46) ഒടുവില്‍ മരിച്ചത്. തിരുവമ്പാടിയുടെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി.

Mundathikode tragedy: Fireworks cancelled for Puthuppally festival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമന വിവാദം: മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു; കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡര്‍ സ്ഥാനം ഒഴിഞ്ഞു

നിപ പ്രതിരോധം ശോചനീയം, ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമനം കള്ളന് ചൂട്ടുപിടിക്കല്‍; വിമര്‍ശിച്ച് പിണറായി

ബാറ്റിങ് മികവ്, വിക്കറ്റിന് പിന്നിൽ മിന്നൽ വേ​ഗം; മലയാളി താരം ഇന്ത്യ അണ്ടർ 19 ടീമിൽ

നാലടിച്ച് പരാഗ്വെയെ വീഴ്ത്തി, ലോകകപ്പില്‍ ജയിച്ചു തുടങ്ങി യുഎസ്എ

ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍

SCROLL FOR NEXT