Kerala

കൊച്ചിയിലെ കൊലപാതകത്തിന് പിന്നില്‍ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം?; പ്രതി പിടിയില്‍

സാമൂഹമാധ്യമപോസ്റ്റിനെച്ചൊല്ലിയും തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. എറണാകുളം നോര്‍ത്ത് സ്വദേശി കിരണ്‍ ആന്റണിയാണ് പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.

ഇന്നു രാവിലെയാണ് കലൂരിന് സമീപം നോര്‍ത്ത് ജേര്‍ണലിസ്റ്റ് കോളനിയില്‍ യുവാവ് കുത്തേറ്റുമരിച്ച നിലയില്‍ കാണപ്പെടുന്നത്. കൊച്ചി തമ്മനം സ്വദേശി സജുന്‍ സഹീറാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. 

സാമൂഹമാധ്യമപോസ്റ്റിനെച്ചൊല്ലിയും തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സംഭവ സ്ഥലത്ത് രാത്രി ബഹളം കേട്ടിരുന്നതായും, മഴയായതിനാല്‍ പുറത്തിറങ്ങിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!