അബ്ദുള്‍ ജലീല്‍ 
Kerala

നഗരസഭാംഗത്തിന്റെ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍, മഞ്ചേരിയില്‍ നാളെ ഹര്‍ത്താല്‍

വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മഞ്ചേരി നഗരസഭാംഗം അബ്ദുള്‍ ജലീലിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. മഞ്ചേരി സ്വദേശി അബ്ദുള്‍ മജീദ് ആണ് കസ്റ്റഡിയിലായത്. കൂട്ടുപ്രതി ഷുഹൈബിനായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേരിയില്‍ മുസ്ലിം ലീഗ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 

വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ ജലീലിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം.

ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയില്‍ വച്ചായിരുന്നു സംഭവം. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ജലീലിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ആക്രമണത്തില്‍ തലക്കും നെറ്റിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. കാറിന്റെ പിറക് വശത്തെ ചില്ല് അക്രമികള്‍ തകര്‍ത്തു. മുസ്ലീം ലീഗ് അംഗമാണ് അബ്ദുള്‍ ജലീല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്‍പത് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്; ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത; ജാഗ്രത

Today's Rashi Phalam October 23 | ദീർഘകാലമായി പ്രതീക്ഷിച്ച വാർത്ത എത്തിച്ചേരും, മാറ്റിവച്ച കാര്യം പൂർത്തിയാക്കും

കോണ്‍ഗ്രസ് തങ്ങളുടെ 'പരാജയപ്പെട്ട ഉത്പന്നം' എത്രനാള്‍ ലോഞ്ച് ചെയ്യും? രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദി

ആർലേക്കർക്ക് ഔദ്യോ​ഗിക യാത്രയയപ്പ് നൽകി സർക്കാർ; പുതിയ ​ഗവർണർക്ക് ഊഷ്മള വരവേൽപ്പ്, സത്യപ്രതിജ്ഞ നാളെ

ശബരിമല തീർഥാടകർക്ക് ആശ്വാസം; സംസ്ഥാനത്ത് എവിടെ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസ് ചാർട്ട് ചെയ്യാം