പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം 
Kerala

മ്യൂസിയത്തില്‍ യുവതിയെ ആക്രമിച്ചയാള്‍ ഉയരമുള്ള ശാരീരികക്ഷമതയുള്ളയാള്‍, കുറവന്‍കോണത്ത് മറ്റൊന്ന്; പൊലീസ് 

തിരുവനന്തപുരം മ്യൂസിയത്തിന് സമീപം നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ചതും കുറവന്‍കോണത്ത് വീട്ടില്‍ കയറിയതും ഒരാളല്ലെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തിരുവനന്തപുരം മ്യൂസിയത്തിന് സമീപം നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ചതും കുറവന്‍കോണത്ത് വീട്ടില്‍ കയറിയതും ഒരാളല്ലെന്ന് പൊലീസ്. യുവതിയെ ആക്രമിച്ചയാള്‍ ഉയരമുള്ള ശാരീരികക്ഷമതയുള്ളയാളാണെന്ന് പൊലീസ് പറയുന്നു. കുറവന്‍കോണത്ത് വീട്ടില്‍ കയറാന്‍ ശ്രമിച്ചയാളുടെ ശരീരഘടന വ്യത്യസ്തമാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിഗമനം. അതേസമയം കുറവന്‍കോണത്തെ ആദ്യ ദൃശ്യങ്ങളുമായി പ്രതിക്ക് സാമ്യമെന്നാണ് ആക്രമിക്കപ്പെട്ട യുവതി പറയുന്നത്.

മ്യൂസിയത്തില്‍ നടന്ന സംഭവത്തിന് തൊട്ടുമുന്‍പ് പുലര്‍ച്ചെയാണ് കുറവന്‍കോണത്തെ വീട്ടില്‍ കയറി ജനല്‍ ചില്ല് തകര്‍ത്തത്. യുവതിയുടെ വിദേശത്തുള്ള ഭര്‍ത്താവാണ് സിസിടിവി ദൃശ്യങ്ങള്‍ കണ്ട് വിവരം അറിയിച്ചത്. രാത്രി പലവട്ടം ഒരാള്‍ വീടിന് സമീപം എത്തി. രാത്രി 11.30ഓടെ എത്തിയ ആള്‍ പിന്നെ പുലര്‍ച്ചെ എത്തി പൂട്ട് തകര്‍ത്തു എന്നാണ് കുറവന്‍കോണത്തെ വീട്ടമ്മ പറയുന്നത്. ഈ സംഭവത്തിലെ ദൃശ്യങ്ങളിലുളള ആള്‍ക്ക്, തന്നെ ആക്രമിച്ചയാളുമായി സാമ്യമെന്നാണ് മ്യൂസിയത്തിന് സമീപം ആക്രമിക്കപ്പെട്ട യുവതി പറയുന്നത്. 3.30 മണിക്ക് ശേഷം അക്രമി നന്ദന്‍കോട് ഭാഗത്തേക്ക് പോയി എന്നാണ് വിവരം. 

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ വിശദമായാണ് പൊലീസ് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയത്തിന് സമീപം നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ചതും കുറവന്‍കോണത്ത് വീട്ടില്‍ കയറിയതും ഒരാളല്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

SCROLL FOR NEXT