Adv Krishnaraj facebook
Kerala

സംഘപരിവാർ‍ അനുകൂലിയെ ഹൈക്കോടതി സ്റ്റാൻഡിങ്ങ് കോൺസലായി നിയമിച്ച് മുസ്ലിംലീ​ഗ് പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്താണ് അഡ്വ. കൃഷ്ണരാജിനെ സ്റ്റാൻ‍ഡിം​ഗ് കോൺസിലാക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംഘപരിവാർ‍ അനുഭാവിയായ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ്ങ് കോൺസലായി നിയമിച്ച് മുസ്‌ലിം ലീഗ്‌ ( Muslim League ) ഭരിക്കുന്ന പഞ്ചായത്ത്. മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്താണ് അഡ്വ. കൃഷ്ണരാജിനെ ( Adv Krishnaraj ) പഞ്ചായത്ത് ഭരണസമിതി സ്റ്റാൻ‍ഡിം​ഗ് കോൺസിലാക്കിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലും പുറത്തും തീവ്ര വർ​ഗീയ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്, സംഘപരിവാർ അനുകൂലിയായ കൃഷ്ണരാജ്. വഖഫ് ഭേദ​ഗതി നിയമം ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ്‌ നൽകിയ ഹർജിയ്ക്കെതിരെ നൽകിയ തടസ്സ ഹ‍ർജിയിൽ കാസയ്ക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്. കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂ‍ർ മണ്ഡലത്തിൻ്റെ ഭാ​ഗമാണ് കൃഷ്ണരാജിനെ സ്റ്റാൻഡിം​ഗ് കോൺസലാക്കി നിയമിച്ച വഴിക്കടവ് പഞ്ചായത്ത്. ലീ​ഗ് അനുകൂലയായ ആളുടെ ഭർത്താവാണ് ഇതുവരെ സ്റ്റാൻഡിങ് കോൺസലായിരുന്നത്. അദ്ദേഹത്തെ മാറ്റിയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് അഡ്വ. കൃഷ്ണരാജിനെ സ്റ്റാൻഡിങ്ങ് കോൺസലായി നിയമിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT