മുനവറലി ശിഹാബ് തങ്ങള്‍ 
Kerala

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: മുനവറലി തങ്ങള്‍

ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ജനങ്ങള്‍ യുഡിഎഫിനെയാണ് വിശ്വസിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. മുമ്പ് സിഎച്ച് മുഹമ്മദ് കോയയും അവുക്കാദര്‍ കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിരുന്നിട്ടുണ്ട്. ഇനിയും പാര്‍ട്ടിക്ക് അര്‍ഹതയുള്ള പദവിയാണത്. എന്നാല്‍ അത് ആവശ്യപ്പെട്ട് ചെയ്ത് ചര്‍ച്ചയ്‌ക്കോ വിവാദത്തിനോ ലീഗ് ഇല്ലെന്ന് പാണക്കാട് മുനവറലി തങ്ങള്‍ വ്യക്തമാക്കി.

മുസ്ലിം ലീഗ് ഒരിക്കലും മതം പറഞ്ഞ് വോട്ടു വാങ്ങിയിട്ടില്ല. മതം പറഞ്ഞ് വോട്ടു നേടുക ലീഗിന്റെ സമീപനമല്ല. മാത്രമല്ല അത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് എതിരുമാണ്. ഇതിനു വിരുദ്ധമായിട്ട് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കും. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ജനങ്ങള്‍ യുഡിഎഫിനെയാണ് വിശ്വസിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ എന്നു പറയുമ്പോള്‍, അവഗണിക്കപ്പെട്ടവര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ അവരെല്ലാം വിശ്വസിക്കാന്‍ കഴിയുന്നത് യുഡിഎഫാണെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും മുനവറലി തങ്ങള്‍ പറഞ്ഞു.

ലീഗ് പ്രതിസന്ധിയിലാക്കില്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 ലേറെ സീറ്റ് ലഭിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനുള്ള സാഹചര്യം നിലവിലുണ്ട്. യുഡിഎഫിന് 100 പ്ലസ് സീറ്റ് ലഭിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയില്‍ അതിശയോക്തിയില്ല. കണക്കുകൂട്ടി തന്നെയാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. ലീഗിനും അതേ വിലയിരുത്തലാണുള്ളത്. ലീഗ് മത്സരിച്ച പുനലൂരും ചേലക്കരയിലും പോലും ശക്തമായ യുഡിഎഫ് ട്രെന്‍ഡുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുഖ്യമന്ത്രി ആരാകണമെന്നത് കോണ്‍ഗ്രസിന്റെ ചോയ്‌സാണ്. പ്രതിപക്ഷ നേതാവിന് ലീഗും പാര്‍ട്ടി നേതാക്കളും നല്‍കിയ പിന്തുണ മുന്നണിയെ നയിക്കാനുള്ള പിന്തുണയാണ്. മുഖ്യമന്ത്രി ആരെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുന്നവര്‍ക്ക് ലീഗ് പിന്തുണ നല്‍കും. ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കാന്‍ നില്‍ക്കില്ല. ഞങ്ങളായിട്ട് ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടാനും, അതിന്റെ പേരില്‍ മോശത്തരം ഉണ്ടാക്കാനും നില്‍ക്കില്ല. അക്കാര്യം പാണക്കാട് സാദിഖലി തങ്ങള്‍ അടക്കം വ്യക്തമാക്കിയിട്ടുള്ളതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Panakkad Munavarali Thangal says that the Muslim League is eligible for the Deputy Chief Minister's post if the UDF comes to power in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനവാസത്തിന്‍റെ കാര്യം ദിവസവും പറയണോ? നൂറിലേറെ സീറ്റ് കിട്ടും, നാലു ജില്ലകളില്‍ ക്ലീന്‍ സ്വീപ്പ്: വി ഡി സതീശന്‍

'അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്', മാര്‍പാപ്പയെ വിരട്ടി ട്രംപ് ഭരണകൂടം; ലിയോ പതിനാലാമന്‍ സന്ദര്‍ശനം റദ്ദാക്കിയേക്കും

പൊറോട്ടയെ ഹെൽത്തിയാക്കി മാറ്റാം

ഓണ്‍ലൈന്‍ ഇടപാടുകളില്‍ വന്‍ മാറ്റങ്ങള്‍ വരുന്നു; എന്താണ് വെയ്റ്റിങ് ടൈം? കില്‍ സ്വിച്ച്? അറിയേണ്ടതെല്ലാം

ട്വന്റി20 മത്സരിച്ച മണ്ഡലങ്ങളില്‍ പോളിങ് ഉയര്‍ന്നു, കുന്നത്തുനാട്ടില്‍ പോളിങ് 84.9%

SCROLL FOR NEXT