Muslim League leader insults LDF candidate U Pratibha Kayamkulam 
Kerala

'വാക്‌ചാതുര്യവും ശരീര അഴകും വിൽപനയ്ക്ക് വച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നു'; യു പ്രതിഭയെ അധിക്ഷേപിച്ച് ലീഗ് നേതാവ്

രാഷ്ട്രീയ അധികാരം ഉപയോഗിച്ച് കൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യു പ്രതിഭയെന്നും എം ലിജുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കവെ കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ കൂടിയായ എ ഇര്‍ഷാദ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി മുസ്ലിംലീഗ് നേതാവ്. കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ എ ഇര്‍ഷാദ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭ എംഎല്‍യെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. എംഎല്‍എ എന്ന നിലയില്‍ യു പ്രതിഭ പരാജയമാണ്, നാക്ക് ചാതുരി കൊണ്ട് പിടിച്ചു നില്‍ക്കുകയാണ് എന്നിങ്ങനെയാണ് പരാമര്‍ശങ്ങള്‍.

രാഷ്ട്രീയ അധികാരം ഉപയോഗിച്ച് കൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യു പ്രതിഭയെന്നും എം ലിജുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കവെ എ ഇര്‍ഷാദ് പറഞ്ഞു. യു പ്രതിഭ എംഎല്‍എ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ പതലവണ ആവര്‍ത്തിച്ചായിരുന്നു കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ കൂടിയായ എ ഇര്‍ഷാദിന്റെ പ്രസംഗം.

അവരുടെ മകന്‍ അകപ്പെട്ട കഞ്ചാവുകേസില്‍ അവര്‍ എടുത്തിട്ടുള്ള നിലപാട് എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് കൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണത്. വികസന പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാതെ വാക്ചാതുര്യം കൊണ്ടും ശരീര അഴകും വില്‍പനയ്ക്ക് വച്ച് വീണ്ടും തെരഞ്ഞെടുപ്പിലേയ്ക്ക് വരുന്നു. എന്നും ഇര്‍ഷാദ് പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ ആണ് ഇത്തരം മോശം പരാമര്‍ശങ്ങളുണ്ടായത്.

ശക്തമായ ത്രികോണ മത്സരത്തിന് കായംകുളം വേദിയാകുന്നതിനിടെയാണ് സിറ്റിംഗ് എം.എല്‍.എ യെ അധിക്ഷേപിക്കുന്ന വാക്കുകളുമായി ലീഗ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്. ഇതേ വേദിയില്‍വെച്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍പരാജയങ്ങള്‍ നേരിടേണ്ടിവന്നതിനെ കുറിച്ച് ലിജു വൈകാരികമായി നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നാലെ ഇര്‍ഷാദിന്റെ വിഡിയോ പുറത്തുവന്നത്.

Muslim League leader insults LDF candidate U Pratibha Kayamkulam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു: മന്ത്രിസഭയിൽ സെങ്കോട്ടയ്യനും നിർമ്മൽ കുമാറും

Kerala CM Selection Live:മുഖ്യനാര്?സോണിയയുടെ നിലപാട് നിർണായകം

'എക്കോ'യ്ക്ക് ശേഷം സന്ദീപ് പ്രദീപ്; 'കോസ്മിക് സാംസൺ' ഫസ്റ്റ് ലുക്ക്

ഫ്‌ലക്‌സ് യുദ്ധത്തിലേക്ക് മറ്റൊരു നേതാവു കൂടി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ബോര്‍ഡ്

'ഹാപ്പിലൂപ്പില്‍' മഞ്ജു വാര്യര്‍; ഒപ്പം 'സു ഫ്രം സോ' താരം ജെപി തുമിനാടും

SCROLL FOR NEXT